വിസ്മയ വിജയം നേടി മലയാള സിനിമയുടെ വിപണന സമവാക്യങ്ങളെ പുതിയ ദിശയിലേക്കു തിരിച്ചു വിട്ട ചിത്രമാണ് ജീത്തു ജോസഫ് – മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചപ്പോൾ സംഭവിച്ച ദൃശ്യം. ഇപ്പോഴിതാ ആ ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. റാം എന്ന ടൈറ്റിൽ വേഷത്തിൽ മോഹൻലാൽ എത്തുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത് എന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. കിടിലൻ ഗെറ്റപ്പിൽ ഉള്ള മോഹൻലാലിന്റെ സ്റ്റില്ലുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിനെ നമ്മൾ ഇതുവരെ കാണാത്ത സ്റ്റൈലൻ ഗെറ്റപ്പിൽ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.
അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യൻ താര സുന്ദരി തൃഷ ആദ്യമായി മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ് തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ഒറ്റ ഷെഡ്യൂളിൽ തീർക്കാൻ പോകുന്ന ഈ സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ആയിരിക്കും. ജീത്തു ജോസഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് റാം.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.