മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകളുടെയും, തിയേറ്റർ- നോൺ തിയേറ്റർ റെക്കോർഡുകളുടേയും ചക്രവർത്തിയായ മോഹൻലാൽ യൂട്യുബിലും മോളിവുഡിലെ ചക്രവർത്തി താൻ തന്നെയാണെന്ന് തെളിയിക്കുന്നു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇപ്പോൾ യൂട്യൂബിൽ സ്വന്തമാക്കുന്നത് ചരിത്ര നേട്ടമാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ യൂട്യൂബ് വ്യൂവേഴ്സ് കിട്ടിയ മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് എന്ന റെക്കോർഡ് ആണ് വില്ലൻ സ്വന്തമാക്കിയത്. ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഏകദേശം 3.4 മില്യൺ വ്യൂസ് ആണ് വില്ലന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നേടിയത്. മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് യൂട്യൂബിലെ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് നേടിയ 1.8 മില്യൺ വ്യൂസ് ആയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. ആ റെക്കോർഡ് ഏകദേശം ഇരട്ടി മാർജിനിൽ ആണ് വില്ലൻ മറികടന്നത്.
കോൻ ഹേ വില്ലൻ എന്നാണ് വില്ലന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര്. മോഹൻലാലിനൊപ്പം തമിഴ് താരം വിശാലും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് യൂട്യൂബ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെലുങ്കന്മാരും ഉത്തരേന്ത്യക്കാരും, വിദേശ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ സ്ഥലത്തു നിന്നും സിനിമാ പ്രേമികൾ ഈ ചിത്രത്തിനും മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിനും പ്രശംസ ചൊരിയുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരളത്തിൽ റിലീസ് ചെയ്ത വില്ലൻ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വലിയ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. മലയാളത്തിൽ പുലി മുരുകൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ബിസിനസ് നടത്തിയതും സാറ്റലൈറ്റ് റൈറ്റ്‌സ് നേടിയതും വില്ലൻ ആണ്. ഏകദേശം നാൽപതു കോടി രൂപയുടെ അടുത്താണ് ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനെസ്സ്. ബി ഉണ്ണികൃഷ്ണന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ വില്ലനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പെർഫോമൻസാണ് മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയി മോഹൻലാൽ കാഴ്ച വെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ ചർച്ചകളിലും ഏറെ കടന്നു വരുന്ന ഈ കഥാപാത്രം പ്രേക്ഷകരുടെ ഏറ്റവും പ്രീയപെട്ട കഥാപാത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.