മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ ഔദ്യോഗിക പ്രഖ്യാപനവും അതിന്റെ ഒഫീഷ്യൽ ടൈറ്റിൽ വീഡിയോ ലോഞ്ചും ഇന്ന് നടന്നു. നായകൻ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ദൃശ്യം 2 ന്റെ ടൈറ്റിൽ വീഡിയോ പുറത്തു വിട്ടത്. ദൃശ്യം എന്ന ചിത്രത്തിന്റെ കഥ നിർത്തിയിടത്തു നിന്നാണ് ഈ ചിത്രം തുടങ്ങുകയെന്നാണ് ടൈറ്റിൽ വീഡിയോ നമ്മുക്ക് നൽകുന്ന സൂചന. ജോര്ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്നും ആദ്യ ഭാഗത്തിൽ കണ്ടുപിടിക്കപെടാത്ത അവരുടെ കുറ്റകൃത്യം കണ്ടുപിടിക്കപ്പെടുമോ എന്നുമാണ് ഈ രണ്ടാം ഭാഗത്തിൽ ആവിഷ്കരിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിലാവും മോഹൻലാൽ ഇനി അഭിനയിക്കുക. ഇത് പൂർത്തിയാക്കിയിട്ടാണ് ജീത്തു ജോസഫിന്റെ തന്നെ റാം എന്ന ചിത്രവും മോഹൻലാൽ പൂർത്തിയാക്കുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അറുപതു ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാവും. കേരളത്തിൽ മാത്രം ഷൂട്ട് ചെയ്യുന്ന ഈ സിനിമ ഈ വർഷം തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. മലയാള സിനിമയിലെ ആദ്യ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യം ആറു ഭാഷകളിലേക്ക് പിന്നീട് റീമേക് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ തുടങ്ങിയവരും ഈ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ഏതായാലും ആദ്യ ഭാഗം നേടിയ ചരിത്ര വിജയം രണ്ടാം ഭാഗവും നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.