മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ്. ഈ ചിത്രം തീർത്തു കഴിഞ്ഞു മോഹൻലാൽ ഏത് ചിത്രമാണ് ചെയ്യുക എന്ന ചർച്ചയിൽ ആണ് സോഷ്യൽ മീഡിയ. ജീത്തു ജോസഫ് ചിത്രം റാം, പൃഥ്വിരാജ് ഒരുക്കുന്ന എംപുരാൻ എന്നിവയാണ് മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ. എന്നാൽ വിദേശത്ത് അടക്കം ഷൂട്ടിങ് ഉള്ളത് കൊണ്ട് തന്നെ കോവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിൽ ആയതിന് ശേഷം മാത്രമേ ആ ചിത്രങ്ങൾ തുടങ്ങാൻ സാധിക്കു. ഇപ്പോഴിതാ, ബറോസ് കഴിഞ്ഞു മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രങ്ങൾ ഒരുക്കുന്നത് ആഷിക് അബുവും ടിനു പാപ്പച്ചനും ആണെന്ന വാർത്തകൾ ആണ് വരുന്നത്.
ആദ്യമായി ആണ് മോഹൻലാൽ ഇവർക്കൊപ്പം ജോലി ചെയ്യാൻ പോകുന്നത്. ഇവർക്ക് മോഹൻലാൽ ഡേറ്റ് കൊടുത്തു എന്നു റിപ്പോർട്ട് ചെയ്യുന്നത് കേരള കൗമുദി ആണ്. മാത്രമല്ല, മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കാനിരുന്ന ബോക്സിങ് ആസ്പദമാക്കി ഉള്ള സ്പോർട്സ് ചിത്രം ഉപേക്ഷിച്ചു എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ അൽഫോൻസ് പുത്രൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ, ശ്യാം പുഷ്കരൻ എന്നിവരും വൈശാഖ്, ഡിജോ ജോസ് ആന്റണി എന്നിവരും മോഹൻലാൽ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഓഫറും മോഹൻലാലിനെ തേടി ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ് ചിത്രം 12ത് മാൻ, ഷാജി കൈലാസ് ചിത്രം എലോൺ, വൈശാഖ് ചിത്രം മോൻസ്റ്റർ എന്നിവയാണ് ഇനി മോഹൻലാൽ നായകനായി റിലീസ് ചെയ്യാനുള്ളത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.