യുവ താരം ഷെയിൻ നിഗമവും നിർമ്മാതാക്കളും തമ്മിൽ ഉണ്ടായ പ്രശ്നം ആയിരുന്നു കഴിഞ്ഞ വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നതു. അതോടെ ഉല്ലാസം, വെയിൽ, കുർബാനി എന്നീ മൂന്നു ചിത്രങ്ങളുടെ കാര്യം പ്രതിസന്ധിയിൽ ആയി. നിർമ്മാതാക്കൾ ഷെയിൻ നിഗമമായി സഹകരിക്കില്ല എന്ന് കൂടെ പറഞ്ഞതോടെ ഷെയിൻ നിഗം എന്ന യുവ നടന്റെ ഭാവി തന്നെ പ്രതിസന്ധിയിൽ ആകുന്ന ഘട്ടത്തിൽ എത്തി കാര്യങ്ങൾ. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നങ്ങൾ എല്ലാം രമ്യമായി അവസാനിക്കുകയാണ് എന്നാണ് സൂചന. താര സംഘടന ആയ അമ്മയുടെ പ്രെസിഡന്റ് മോഹൻലാൽ ഇടപെട്ടതോടെ ആണ് ഈ പ്രശ്നങ്ങൾ തീരാൻ ഉള്ള സാഹചര്യം ഉണ്ടായതു. കഴിഞ്ഞ ദിവസം രാത്രി അമ്മ എക്സിക്യു്ട്ടീവ് കമ്മിറ്റിയുടെ മുൻപിൽ ഷെയിൻ എത്തുകയും കാര്യങ്ങൾ വിശദമായി അവരെ ധരിപ്പിക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ സിനിമാ നിർമ്മാതാക്കൾ ആയും സാങ്കേതിക പ്രവർത്തകരുടെ സംഘടന ആയും സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ മോഹൻലാൽ മുൻകൈ എടുത്തു മുന്നോട്ടു പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശ്ന പരിഹാരത്തിന് ധാരണ ആയന്നാണ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞത്. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഷെയിൻ ഉടൻ പൂർത്തിയാക്കും എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും അമ്മ ഷെയിൻ നിഗമിനോട് നിർദേശിച്ചിട്ടുണ്ട്. ഏതായാലും ഒരുപാട് തവണ ഒരുപാട് പേർ ശ്രമിച്ചിട്ടും കൈവിട്ടു പോയ പ്രശ്നങ്ങൾ മോഹൻലാൽ ഇടപെട്ടതോടെ തീർന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മോഹൻലാലിനൊപ്പം ഇടവേള ബാബു, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാർ, ജയസൂര്യ, ബാബുരാജ്, സുധീർ കരമന, ഇന്ദ്രൻസ്, ഹണി റോസ്, രചന നാരായണൻകുട്ടി, സിദ്ദിഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.