കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് രക്ഷിത് ഷെട്ടി. നടനൊപ്പം സംവിധായകനും കൂടിയായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരേ സമയം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിക്കുന്നവയാണ്. കേരളത്തിലും ഒട്ടേറെ ആരാധകർ ഉള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 777 ചാർളി, കേരളത്തിൽ എത്തിക്കുന്നത് മലയാളത്തിലെ യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരൻ ആണ്. ഈ അഡ്വെഞ്ചർ കോമഡി ഡ്രാമയുടെ ടീസർ രണ്ടു ദിവസം മുൻപേ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. മലയാള സിനിമകൾ ഏറെ ഇഷ്ടമുള്ള രക്ഷിത് ഷെട്ടി, ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറയുന്നത് മോഹൻലാൽ ആണ് തനിക്കു മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ എന്നാണ്. അദ്ദേഹം ഒരേ സമയം മാസ്സ് ചിത്രങ്ങളും ക്ലാസ് ചിത്രങ്ങളും ചെയ്യാൻ കഴിവുള്ള നടനാണ് എന്നും ലൂസിഫർ പോലെ ഒരു മാസ്സ് ചിത്രം ചെയ്തു ഞെട്ടിക്കുന്ന അദ്ദേഹം അതുപോലെ തന്നെ ദൃശ്യം പോലെ ഒരു ക്ലാസ് ചിത്രം ചെയ്‌തും വിസ്മയിപ്പിക്കുന്ന നടനാണ് എന്നും രക്ഷിത് ഷെട്ടി പറയുന്നു.
താൻ ചെറുപ്പം മുതൽ തന്നെ മലയാള ചിത്രങ്ങൾ കാണാറുണ്ട് എന്നും തനിക്കു കാണാൻ ഏറ്റവും കൂടുതൽ ഇഷ്ടം മോഹൻലാൽ സാറിന്റെ ചിത്രങ്ങൾ ആണെന്നും രക്ഷിത് പറയുന്നു. തനിക്കു ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട മോഹൻലാൽ ചിത്രങ്ങൾ, ഇരുവർ, മണിച്ചിത്രത്താഴ്, കിരീടം എന്നിവയാണെന്നും രക്ഷിത് ഷെട്ടി പറയുന്നു. അദ്ദേഹത്തിന്റെ തൊട്ടു മുൻപത്തെ റിലീസ് ആയിരുന്ന അവനേ ശ്രീമാൻ നാരായണ എന്ന ചിത്രത്തിന്റെ കേരളാ റിലീസുമായി ബന്ധപെട്ടു ഇവിടെ വന്നപ്പോൾ നൽകിയ മാധ്യമ അഭിമുഖത്തിലാണ് രക്ഷിത് ഷെട്ടി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.