മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ വിവാഹവാർഷികമായിരുന്നു കഴിഞ്ഞ വാരം നടന്നത്. വിവാഹ വാർഷിക ദിനം തന്നെയായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാരുടെ പ്രഖ്യാപനവും ഉണ്ടായത്. നൂറു കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന കുഞ്ഞാലി മരക്കാറുടെ പ്രഖ്യാപനത്തിനു ശേഷം മോഹൻലാലും പ്രിയദർശനും മറ്റ് സുഹൃത്തുക്കളും എത്തിച്ചേർന്നത് വിവാഹാഘോഷ വേദിയിലേക്കായിരുന്നു. ആഘോഷത്തിന് മാറ്റുകൂട്ടാൻ സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോൾ പ്രണവ് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം കേക്കുമുറിച്ച് മോഹൻലാൽ വിവാഹവാർഷികം ആഘോഷമാക്കി. ആഘോഷ ചടങ്ങിനിടയിൽ ഷാംപെയിൻ ബോട്ടിൽ പൊട്ടിക്കാൻ ഭയമുള്ള മോഹൻലാലിന്റെ രസകരമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ മോഹൻലാലിൻറെ വിവാഹവാർഷിക രീതിയിൽ പുതിയ വീഡിയോയും കൂടി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
വെറുമൊരു അഭിനേതാവ് എന്നതിനപ്പുറം നൃത്തത്തിലും സംഗീതത്തിലും ഉള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും താൽപര്യവുമെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താൽപര്യം ചിത്രങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. റൺ ബേബി റൺ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ വളരെ വിജയികളായി തീർന്നിരുന്നു. എന്നാൽ ഇത്തവണ മോഹൻലാൽ ഗാനമാലപിച്ചത് സിനിമയ്ക്കോ സ്റ്റേജ് ഷോയ്ക്കോ വേണ്ടിയായിരുന്നില്ല വിവാഹ വാർഷിക വേളയിൽ തന്റെ ഭാര്യയായി ഒരു ഗാനം സമർപ്പിക്കുന്നു എന്ന് പറഞ്ഞാണ് മോഹൻലാൽ ഗാനം ആലപിച്ചത്. മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റായ ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീശില്പം എന്ന ഗാനം അതിമനോഹരമായി അദ്ദേഹം ആലപിക്കുകയായിരുന്നു. മോഹൻലാലിനൊപ്പം താളമേകി ചാൾസ് ആന്റണിയും ഒപ്പം കൂടി. ഗാനത്തിനുശേഷം ചടങ്ങിൽ പങ്കെടുത്തവർ കരഘോഷത്തോടെയാണ് മോഹൻലാലിനെ എതിരേറ്റത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.