പ്രശസ്ത സംവിധായകൻ സിദ്ദിഖ് മോഹൻലാലിനൊപ്പം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദർ. ഈ മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. വളരെ സിമ്പിൾ ലുക്കിൽ ആണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിന് വേറെയും ഗെറ്റപ്പുകൾ ഉണ്ടെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സച്ചിദാനന്ദൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് എന്നും അദ്ദേഹത്തിന്റെ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണെന്നും നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കുന്ന ഈ ചിത്രം പതിവ് സിദ്ദിഖ് ചിത്രങ്ങളെ പോലെ തന്നെ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാവും ഒരുങ്ങുക.
എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ സിദ്ദിഖ് തന്നെയാണ്. ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, സിദ്ദിഖ്, സറ്റ്ന ടൈറ്റസ് തുടങ്ങിയവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിത്തു ദാമോദറും ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ഗൗരി ശങ്കറും ആണ്. എണ്പതു ദിവസത്തിനു മുകളിൽ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ബിഗ് ബ്രദറിന്റെ പ്രധാന ലൊക്കേഷനുകൾ, ആലപ്പുഴ, കൊച്ചി, മൈസൂർ, ബാംഗ്ലൂർ, മംഗലാപുരം എന്നിവയാണ് എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.