മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘മൂന്നാംമുറ’. 1988 നവംബർ 10നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയത്. എസ്. എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധുവായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ആക്ഷൻ ത്രില്ലർ ജേണറിലായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹൻലാൽ അലി ഇമ്രാൻ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മൂന്നാംമുറ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. മൂന്നാംമുറയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മാസ്സ് സംവിധായകരിൽ ഒരാളായ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപാറുന്ന മാസ്സ് ഡയലോഗുകൾ ചിത്രത്തിൽ വാരി വിതറാൻ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മോഹൻലാൽ ചിത്രത്തിന് വേണ്ടി ഷാജി കൈലാസും- രഞ്ജി പണിക്കരും ഒന്നിക്കുമെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്നു. മൂന്നാംമുറയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നതെങ്കിൽ സിനിമ പ്രേമികൾക്ക് ഒരു ദൃശ്യാനുസഭവം സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതികരണത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച ചിത്രം തന്നെയായിരുന്നു ‘മൂന്നാംമുറ’. സുരേഷ് ഗോപി, ലാലു അലക്സ്, രേവതി, മുഖേഷ്, ബാബു ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിരുന്നു. 30 വർഷത്തിന് ശേഷം രണ്ടാം ഭാഗം ഒരുക്കുകയാണെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇന്നും സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്നവർ തന്നെയാണ്. 1988ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു ‘മൂന്നാം മുറ’. ആ വർഷത്തെ ആദ്യ ദിന കളക്ഷൻ റെക്കോർഡും മോഹൻലാൽ ചിത്രം സ്വന്തമാക്കിയിരുന്നു. തമിഴ് നാട്ടിൽ 150 ദിവസവും ആന്ധ്ര പ്രദേശിൽ 100 ദിവസം പ്രദർശിപ്പിച്ച ചിത്രം കൂടിയാണ് ‘മൂന്നാം മുറ’. 1990ൽ മൂന്നാം മുറ തെലുഗിൽ ‘മഗടു’ എന്നപേരിൽ റീമേക്ക് ചെയ്തിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.