മലയാള സിനിമയ്ക്കു രണ്ടു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. 1997 ഇൽ റിലീസ് ചെയ്ത ആറാം തമ്പുരാൻ, 2000 ഇൽ റിലീസ് ചെയ്ത നരസിംഹം എന്നിവയാണ് അവ. ഇത് കൂടാതെ നാട്ടുരാജാവ്, ബാബ കല്യാണി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഈ കൂട്ടുകെട്ടിൽ നിന്ന് നമ്മുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ വമ്പൻ കൂട്ടുകെട്ട് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മുപ്പതാമത് ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസും നായകനായി അഭിനയിക്കുന്നത് മോഹൻലാലുമാണ്. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. അതിന്റെ ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം. ഇപ്പോൾ ജീത്തു ജോസഫ് ചിത്രമായ 12 ത് മാൻ സെറ്റിൽ ആണ് മോഹൻലാൽ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ജീത്തു ജോസഫ് ചിത്രം മോഹൻലാൽ പൂർത്തിയാക്കും.
എന്നിട്ടു ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ഇത് കൂടാതെ ശ്രീകുമാർ മേനോന്റെ ബോളിവുഡ് ചിത്രത്തിലെ അതിഥി വേഷം, നെറ്റ് ഫ്ലിക്സിന് വേണ്ടി പ്രിയദർശൻ- എം ടി വാസുദേവൻ നായർ ടീം ഒരുക്കുന്ന ചിത്രം, ഷൂട്ടിംഗ് ബാക്കി കിടക്കുന്ന ജീത്തു ജോസഫിന്റെ തന്നെ റാം എന്നിവയും മോഹൻലാൽ ഈ വർഷം ചെയ്യാൻ സാധ്യത ഉള്ള ചിത്രങ്ങളാണ്. പ്രിയദർശൻ ഒരുക്കിയ ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട്, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി എന്നിവയാണ് ഇനി മോഹൻലാൽ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ പ്രിയദർശൻ ഒരുക്കാൻ പോകുന്ന സ്പോർട്സ് ഡ്രാമ, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗം എന്നിവയും മോഹൻലാൽ കമ്മിറ്റ് ചെയ്ത പ്രൊജെക്ടുകൾ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.