ലോകത്തെ ഏറ്റവും വലിയ സിനിമ ഡാറ്റാ ബേസ് ആണ് ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് അഥവാ ഐ എം ഡി ബി. ലോക സിനിമയിലെ ചിത്രങ്ങളുടെ ഐ എം ഡി ബി റേറ്റിങ്ങിന് സിനിമാ പ്രേമികൾ കൊടുക്കുന്ന പ്രാധാന്യം വളരെ വലുതാണ്. ഇപ്പോഴിതാ ലോക സിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയരായ നടന്മാരുടെ ഐ എം ഡി ബി ലിസ്റ്റിൽ ഇന്ത്യൻ സിനിമയിൽ നിന്ന് മൂന്നു താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. അതിലൊന്ന് നമ്മുടെ മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ്. മോഹൻലാലിന് പുറമെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റ് ഇന്ത്യൻ നടന്മാർ. ഐ എം ഡി ബി യിലെ ചിത്രങ്ങളുടെ റേറ്റിങ്, ഓരോ നടന്മാരുടെ ചിത്രങ്ങൾക്കും ഐ എം ഡി ബിയിൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്ന റേറ്റിങ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലോക സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ ചിത്രങ്ങളുടെ പട്ടകയിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ റേറ്റിങ് കിട്ടിയ ചിത്രങ്ങളുടെ പട്ടികയിലും ഒന്നിലധികം മോഹൻലാൽ ചിത്രങ്ങളാണ് ഉള്ളത്.
ദൃശ്യം, ദൃശ്യം 2, കിരീടം, മണിച്ചിത്രത്താഴ് എന്നിവയാണ് കൂടുതൽ റേറ്റിംഗ് കിട്ടിയ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലുള്ള മോഹൻലാൽ ചിത്രങ്ങൾ. കഴിഞ്ഞ മാസം റിലീസ് ചെയ്ത ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രം ലോകം മുഴുവൻ ശ്രദ്ധ നേടുന്ന വിജയമാണ് നേടിയത്. കഴിഞ്ഞ ദിവസം ഐ എം ഡി ബി മോഹൻലാലുമായി ദൃശ്യം 2 ന്റെ വിജയവുമായി ബന്ധപ്പെട്ടു ഒരു അഭിമുഖവും നടത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടനുമായി ഐ എം ഡി ബി അഭിമുഖം നടത്തുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.