Mohanlal says he's the one who decides whether to attend the event or not
മോഹൻലാലിന് എതിരെ ഹർജി സമർപ്പിച്ചവരെ കൂവി വിളിച്ചു സോഷ്യൽ മീഡിയ മോഹൻലാലിന് ഒപ്പം നിൽക്കുന്ന അഭിമാനകരമായ കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മഹാനടനെ അപമാനിക്കാൻ വേണ്ടി മനപ്പൂർവമായി ചിലർ കളിക്കുന്ന നാടകത്തിനു അർഹിക്കുന്ന മറുപടിയാണ് ഇപ്പോൾ ഓരോ പ്രേക്ഷകരും സിനിമാ പ്രവർത്തകരും നൽകുന്നത്. അതുപോലെ തന്നെ താൻ ഹർജിയിൽ ഒപ്പിട്ടിട്ടില്ല എന്ന് പ്രകാശ് രാജ് പറഞ്ഞപ്പോൾ , തന്നെ ചതിച്ചാണ് തന്റെ പേര് ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്ന് ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും പറയുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ മോഹൻലാലിൻറെ മറുപടി കൂടിയെത്തിയതോടെ ഹർജി സമര്പിച്ചവർ പൂർണമായും പ്രതിക്കൂട്ടിലാക്കി കഴിഞ്ഞു.
തന്നെ ഇത് വരെ സർക്കാർ അവാർഡ് ദാന ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണു അഭിപ്രായം പറയുക എന്നും മോഹൻലാൽ ചോദിക്കുന്നു. ഇനി തന്നെ ക്ഷണിച്ചാൽ തന്നെ പോകണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് താൻ ആണെന്നും മോഹൻലാൽ പറയുന്നു. എല്ലാക്കാലത്തും സർക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത് എന്നും അവാർഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകൾക്ക് മുൻപും താൻ പോയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ക്ഷണം പോലും കിട്ടാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക എന്നും താനിപ്പോൾ സമാധാനമായിട്ടു വണ്ടിപ്പെരിയാറിൽ ലൂസിഫർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്, അത് തന്നെയാണ് തന്റെ ജോലിയും എന്നും മോഹൻലാൽ പറഞ്ഞു. ഏതായാലും മോഹൻലാലിൻറെ ഈ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.