യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ഈ വരുന്ന മാർച്ച് 28 നു റിലീസ് ചെയ്യാൻ പോവുകയാണ്. താര ചക്രവർത്തി മോഹൻലാൽ നായകനായ ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. വമ്പൻ ഹിറ്റായി മാറിയ ഇതിന്റെ ട്രൈലെർ ഇപ്പോൾ തന്നെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിനെ കുറിച്ച് മോഹൻലാൽ മനസ്സ് തുറക്കുകയാണ്. ഗൾഫിൽ വെച്ച് നടന്ന ഒരു പ്രസ് മീറ്റിൽ ആണ് മോഹൻലാൽ ലൂസിഫെറിലെ ചില കാര്യങ്ങൾ പറയുന്നത്. ലാലേട്ടന്റെ മുണ്ടു മടക്കി കുത്തലും മീശ പിരിയും എല്ലാം ആരാധകർക്ക് വേണ്ടിയാണോ ഉൾപ്പെടുത്തിയത് എന്ന ചോദ്യത്തിന് ആണ് അദ്ദേഹം ഉത്തരം പറയുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന് ഉള്ളിൽ ഒരു സങ്കടം ഉണ്ടെന്നും അത് സിനിമ കാണുമ്പോൾ ആണ് മനസ്സിലാക്കു എന്നും മോഹൻലാൽ പറയുന്നു. പിന്നെ രാവിലെ എണീറ്റ് ഷേവ് ഒക്കെ ചെയ്യാൻ മടി ഉള്ള ആളാണ് സ്റ്റീഫൻ എന്നും മീശ അയാളുടെ ഉള്ളിലുള്ള ഒരു വ്യക്തിത്വം കാണിക്കാനാണ് എന്നും മോഹൻലാൽ പറയുന്നു. അത്തരം കാര്യങ്ങൾ വളരെ മനോഹരമായാണ് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ബ്ലെൻഡ് ചെയ്തത് എന്നും മോഹൻലാൽ പറയുന്നു. ലൂസിഫർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ ഒരുക്കിയ ഒരു ചിത്രമാണെന്നും പൃഥ്വിരാജ് എന്ന സംവിധായകൻ അത് മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.