1990 ഇൽ റിലീസ് ചെയ്ത ഒരു ഹിറ്റ് ക്ലാസിക് മലയാള ചലച്ചിത്രമാണ് മോഹൻലാൽ നായകനായ താഴ്‌വാരം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. പാശ്ചാത്യ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രചനാ രീതിയും സംവിധാന വൈഭവവും പ്രകടമാക്കിയ ഈ റിവഞ്ച് ത്രില്ലർ മോഹൻലാൽ എന്ന നടന്റെ വിസ്മയ പ്രകടനത്തിന്റെ പേരിലും കൂടിയാണ് ഓർക്കപ്പെടുന്നത്. ഇന്നും പ്രേക്ഷകരും നിരൂപകരും ഏറെ അത്ഭുതത്തോടെയാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ കാണുന്നത്. ബാലൻ എന്നു പേരുള്ള കഥാപാത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിച്ചത്. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ സലിം ഗൗസ്, സുമലത, അഞ്ജു, ശങ്കരാടി തുടങ്ങിയവർ ആണ്.
ഈ ചിത്രം റിലീസ് ചെയ്ത് മുപ്പത് വർഷം കഴിയുമ്പോഴാണ് മോഹൻലാലിന് ഈ ചിത്രം മുഴുവനായി കാണാൻ സാധിച്ചത്. ഈ വിവരം മോഹൻലാൽ തന്നോട് പറഞ്ഞു എന്നു പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നേരത്തെ മോഹൻലാൽ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ചന്ദ്രലേഖയും മോഹൻലാൽ മുഴുവനായി കണ്ടത് ഈ ലോക്ക് ഡൗൺ ദിവസങ്ങളിലാണെന്നു സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ 40 വർഷത്തെ തിരക്കേറിയ സിനിമാ ജീവിതത്തിൽ ആദ്യമായാണ് അവർ തുടർച്ചയായി ഇത്രയും ദിവസം വീടുകളിൽ ചിലവഴിച്ചത്. പലപ്പോഴും ഡബ്ബ് ചെയ്യുമ്പോൾ മാത്രം തങ്ങളുടെ ചിത്രങ്ങൾ കാണുന്ന അവർക്കു തിരക്ക് മൂലം തങ്ങളുടെ ചിത്രങ്ങൾ പൂർണ്ണമായും കാണാനുള്ള സമയവും അവസരവും കിട്ടാറില്ല. അങ്ങനെ സമയവും അവസരവും കിട്ടുമ്പോൾ കൂടുതലും തങ്ങൾ അഭിനയിക്കാത്ത മറ്റു മികച്ച മലയാള ചിത്രങ്ങളും ലോക സിനിമയുമാണ് അവർ കാണാൻ ശ്രമിക്കാറുള്ളത്. ഏതായാലും മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് തങ്ങളുടെ തന്നെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കാനുള്ള ഒരവസരം കൂടിയാണ് ഈ ലോക്ക് ഡൗൺ നൽകിയിരിക്കുന്നത് എന്നു പറയാം
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.