ഒൻപത് വർഷത്തിന് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘ഹൃദയപൂർവം’ എന്ന് പേരിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വരുന്ന ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L360, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്നിവ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഈ സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്യും.
നവാഗതനായ സോനു ടി പിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നൈറ്റ് കാൾ എന്ന വൈറൽ ഷോർട് ഫിലിം എഴുതി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ ആളാണ് സോനു ടിപി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനു മൂത്തേടത്ത് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ആട് ജീവിതത്തിലൂടെ കയ്യടി നേടിയ പ്രശാന്ത് മാധവ് ആണ്. തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. മോഹൻലാൽ സന്ദീപ് എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് ഈ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.
ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിനെ ഒരു പ്രധാന ലൊക്കേഷൻ പൂനെ ആയിരിക്കും. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഇരുപതോളം ചിത്രങ്ങൾ ഒരുമിച്ചു ചെയ്തിട്ടുള്ള ഈ കൂട്ടുകെട്ട്, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.