മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രമിപ്പോൾ അവാർഡ് വേദികളിലും തിളങ്ങുകയാണ്. കഴിഞ്ഞ വർഷത്തെ മലയാളത്തിലെ മികച്ച സിനിമകൾക്കും പ്രകടനങ്ങൾക്കും ജനങ്ങളുടെ വോട്ടെടുപ്പിലൂടെ അവാർഡുകൾ നിർണ്ണയിക്കുന്ന വനിതാ ഫിലിം അവാർഡ്‌സിൽ പോപ്പുലർ ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച വില്ലൻ എന്നീ അവാർഡുകൾ നേടിയത് ലൂസിഫർ ആണ്. അതുപോലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിലും ഇതേ നേട്ടങ്ങൾ ആവർത്തിക്കാനായി ഈ ചിത്രത്തിന്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ വിജയം ഒരു മാജിക് ആണെന്നും ആ മാജിക് ഉണ്ടാക്കുന്നതിനുള്ള രഹസ്യമറിയാവുന്നവരാണ് ലൂസിഫർ ഒരുക്കിയ പൃഥ്വിരാജ്, രചിച്ച മുരളി ഗോപി, നിർമ്മിച്ച ആന്റണി പെരുമ്പാവൂർ എന്നിവരെന്നും മോഹൻലാൽ പറയുന്നു. അതുകൊണ്ട് തന്നെ തനിക്കു ഈ അവാർഡ് ലഭിച്ചതിനു കാരണക്കാരായതും അവരാണ് എന്നും മോഹൻലാൽ പറഞ്ഞു. അതിനൊപ്പം തന്റെ കൂടെ ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച എല്ലാവരുടേയും പിന്തുണ കൂടിയാണ് ഇത് സാധ്യമാക്കിയത് എന്നും മോഹൻലാൽ പറയുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കട്ടെ എന്ന് പ്രാർഥിക്കുന്നു എന്നും ആ ചിത്രം ഈ വർഷമവസാനം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മോഹൻലാൽ വെളിപ്പെടുത്തി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് പൃഥ്വിരാജ് ഉയരുമെന്നും മോഹൻലാൽ വനിതാ അവാർഡ്സിൽ പറഞ്ഞു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.