കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ പുതിയ മേക് ഓവർ കണ്ടു കോരിത്തരിച്ചിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും സിനിമാ ലോകവും. ഒടിയൻ എന്ന വമ്പൻ ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ പതിനെട്ടു കിലോ ഭാരം അന്പത്തിയൊന്നു ദിവസം കൊണ്ട് കുറച്ചു ചെറുപ്പക്കാരന്റെ ലുക്കിൽ എത്തുന്നത്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ മുപ്പതു വയസ്സ് മുതലുള്ള കാലഘട്ടം അവതരിപ്പിക്കാൻ ആണ് മോഹൻലാൽ പുത്തൻ മേക് ഓവേറിന് തയ്യാറായത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ലുക്ക് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിട്ടുണ്ട്. അപ്പോഴാണ് താൻ എന്തിനാണ് ഇത്രയും പരിശ്രമിച്ചു ഇങ്ങനെ ഒരു ലുക്കിൽ എത്തിയതെന്ന് മോഹൻലാൽ വെളിപ്പെടുത്തുന്നത്.
എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചാൽ തന്റെ മനസ്സ് പറഞ്ഞത് കൊണ്ടാണ് എന്ന് മാത്രമേ പറയാനാകൂ എന്ന് അദ്ദേഹം പറയുന്നു. ഒടിയൻ പോലെ ഉള്ള ചിത്രങ്ങൾ ഒരു നടന്റെ കരിയറിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന തരത്തിലുള്ള ചിത്രമാണ്. അതുകൊണ്ടുതന്നെ ആ സിനിമയിലെ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നും അപ്പോൾ അതിനോട് പൂർണ്ണമായും നീതി പുലർത്തണം എങ്കിൽ മനസ്സ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും താൻ അതിനു തയാറാവണം എന്ന് മോഹൻലാൽ പറയുന്നു. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ എന്ന ഒടിയൻ എന്ന് മോഹൻലാൽ പറയുന്നു.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ജനുവരി അഞ്ചു മുതൽ പാലക്കാടു ആരംഭിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.