ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം അതേ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന മോൺസ്റ്റർ ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. മോഹൻലാൽ- വൈശാഖ്- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ പുറത്ത് വാങ്ങുന്ന ഈ ചിത്രം ഒരു ത്രില്ലറാണെന്നു മാത്രമാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. ഇത് ഏത് തരത്തിലുള്ള ചിത്രമാണെന്നോ ഇതിലെ മോഹൻലാൽ കഥാപാത്രം എത്തരത്തിലുള്ളതാണെന്നോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. വളരെ രഹസ്യ സ്വഭാവം നിലനിർത്തിക്കൊണ്ടാണ് ഇതിന്റെ പ്രൊമോഷൻ വരെ നടക്കുന്നത്. എൽജിബിറ്റിക്യൂ രംഗങ്ങൾ ഉണ്ടെന്ന പേരിൽ ഈ ചിത്രം ഗൾഫിൽ ബാൻ ചെയ്തതും പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ചിരുന്നു. ഏതായാലും ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് മോഹൻലാൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ധാരാളം സർപ്രൈസ് എലെമെൻ്റുകൾ ഒരുക്കി വെച്ചിരിക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിൻ്റേത് എന്നാണ് മോഹൻലാൽ പറയുന്നത്.
https://www.facebook.com/ActorMohanlal/videos/517978669758778
ഇതൊരു നായകന്റെ ഹീറോയിസം നിറഞ്ഞ ചിത്രമല്ലെന്നും തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും എന്നും അദ്ദേഹം പറയുന്നു. ഒരുപക്ഷേ ആദ്യമായിട്ടാകാം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരമൊരു ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെച്ച അദ്ദേഹം, വളരെ അപൂർവമായി മാത്രമേ ഇത്തരം ചിത്രങ്ങൾ ചെയ്യാൻ സാധിക്കാറുള്ളു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും വേഷമിട്ടിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.