മലയാളികൾ എന്നും ഓർത്ത് വെക്കുന്ന രീതിയിൽ ഒരുപാട് നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ഇന്നും പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികളാണ്. 2001 മോഹൻലാലിനെ നായകനാക്കി ഒരുക്കിയ രാവണപ്രഭുവാണ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തിരക്കഥാകൃത്തായി ഒരുപാട് വർഷം സിനിമയിൽ ഭാഗമായതിന് ശേഷമാണ് സംവിധായകന്റെ കുപ്പായം രഞ്ജിത്ത് അണിയുന്നത്. ചന്ദ്രോത്സവം, റോക്ക് ആൻഡ് റോൾ, സ്പിരിറ്റ്, ലോഹം, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ചത്. മോഹൻലാൽ രഞ്ജിത്തിനെ കുറിച്ചു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയെ ഭയങ്കരമായ ഒരു സിനിമയിലേക്ക് മാറ്റിയത് ഒരു പക്ഷേ രഞ്ജിത്ത് ആയിരിക്കുമെന്ന് മോഹൻലാൽ സദസ്സിൽ തുറന്ന് പറയുകയുണ്ടായി. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോയിയെന്നും മോഹൻലാൽ വ്യക്തമാക്കി. വളരെ തമാശ രൂപേണയാണ് ഇത് പറയുന്നതെങ്കിലും അതും ഒരു പുതിയ വെളിപാടായിരുന്നു എന്ന് മോഹൻലാൽ തുറന്ന് പറയുകയുണ്ടായി. ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യ മനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്താനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി. രഞ്ജിത്തിന്റെ പാത തുടർന്ന് ഒരുപാട് പേർ ഇന്ന് മലയാള സിനിമയിലേക്ക് വരുന്നുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മവരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവ രീതിയുമാണെന് മോഹൻലാൽ വ്യക്തമാക്കി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.