കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആവാനുള്ള കുതിപ്പിലാണ്. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തീർത്ത മോഹൻലാൽ ഉടൻ തന്നെ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന കോമഡി എന്റെർറ്റൈനെറിലും ജോയിൻ ചെയ്യും. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിനും അദ്ദേഹം ഡേറ്റ് കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഇന്റർനാഷണൽ ലെവൽ പ്രോജെക്ടിനെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. ഓഷോ രജനീഷിന്റെ ബയോപിക് മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഓഷോയുടെ ഗെറ്റപ്പിൽ ഉള്ള മോഹൻലാലിന്റെ ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി.
പക്ഷെ വലിയ മാനങ്ങൾ ഉള്ള വമ്പൻ പ്രൊജക്റ്റ് ആയതു കൊണ്ട് തന്നെ ചില സാങ്കേതികപരമായ കാരണങ്ങളാൽ അന്ന് ആ പ്രൊജക്റ്റ് മുടങ്ങി പോവുകയായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, ആ പ്രോജക്ടിന് വീണ്ടും ജീവൻ വെപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് അതിനു പുറകിൽ ഉള്ളവർ. അത് നടക്കുമോ എന്ന് പറയാൻ ഉള്ള സ്റ്റേജിൽ അല്ല ആ പ്രൊജക്റ്റ് എന്നും വലിയ ഇന്റർനാഷണൽ സ്റ്റുഡിയോയുടെ സഹകരണം ഒക്കെ ഉണ്ടെങ്കിലേ ആ പ്രൊജക്റ്റ് സാധ്യമാകു എന്നും മോഹൻലാൽ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാധ്യത ഉണ്ടെന്നു പറയാൻ ആവില്ലെന്നും എങ്കിലും നല്ല സിനിമകൾ സംഭവിക്കുന്നത് പോലെ അതും സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ വമ്പൻ പ്രൊജെക്ടുകൾ ആണ് മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.