മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഇപ്പോൾ ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്ന് വമ്പൻ പ്രതികരണം നേടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ജോർജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രമായി മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനത്തിന് ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും അഭൂതപൂർവമായ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ താൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ട രംഗമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്കിയ അഭിമുഖത്തിലാണ് മോഹൻലാൽ ആ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഐ എം ഡി ബി അഭിമുഖം നടത്തുന്ന ആദ്യ മലയാള താരം കൂടിയാണ് മോഹൻലാൽ.
ഈ ചിത്രത്തിലെ ഒരു നിര്ണായക ഭാഗത്തിൽ, ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് കൊണ്ട് ഒരാള് വരുന്ന രംഗത്തിലാണ് താന് ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്ലാല് വെളിപ്പെടുത്തുന്നത്. തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു എന്നും കാരണം ജോര്ജ്കുട്ടി എന്ന കഥാപാത്രം സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന് പറ്റാത്ത അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. അങ്ങനെ ചെയ്താല് അയാളും കുടുംബവും പിടിക്കപ്പെടുമെന്നുള്ളതാണ് കാരണം. അതുകൊണ്ടു തന്നെ യഥാർത്ഥ വികാരമുള്ളിലൊതുക്കി മറ്റേതെങ്കിലും ഒരു വികാരം അയാൾക്ക് മുഖത്ത് കൊണ്ടു വന്നേ പറ്റു. അയാളുടെ കുടുംബം പിന്നില് നില്ക്കുകയാണ് എന്നുള്ളത് കൊണ്ട് തന്നെ അയാള്ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന് പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള് ചിമ്മിക്കൊണ്ട് ജോര്ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അതായിരുന്നു വെല്ലുവിളി നിറഞ്ഞ രംഗമെന്ന് മോഹൻലാൽ വിശദീകരിക്കുന്നു.
ഫോട്ടോ കടപ്പാട്: Bennet M Varghese
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.