മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മാർച്ചിൽ പ്രദർശനത്തിന് എത്തേണ്ടിരുന്ന ചിത്രം കോറോണയുടെ കടന്ന് വരവ് മൂലം റിലീസ് നീട്ടി വെക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ, അർജുൻ, സുനിൽ ഷെട്ടി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. കുഞ്ഞാലി മരക്കാർ എന്ന ചരിത്ര കഥാപാത്രം മോഹൻലാലിന്റെ കരിയറിൽ ഒരു പൊൻതൂവൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ വീണ്ടും ഏഷ്യാനെറ്റിന്റെ ഓണം സ്‌പെഷ്യൽ പ്രോഗ്രാമിന് വീണ്ടും കുഞ്ഞാലിയുടെ വേഷത്തിൽ വന്നിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയായിരുന്നു.
കുഞ്ഞാലി മരക്കാരിന്റെ മറ്റൊരു വേഷപകർച്ചയിൽ ഇരിക്കുന്ന ചിത്രം മോഹൻലാൽ ഇന്നലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയുണ്ടായി. ലാലോണം നല്ലോണം എന്ന വലിയ പരിപാടിയാണ് ഏഷ്യാനെറ്റ് ഇത്തവണ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്. അടുത്തിടെ ലങ്കാലക്ഷ്മി എന്ന നാടകത്തിലെ മോഹൻലാലിന്റെ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ രാവണ വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഈ ഓണാത്തിന് കുടുംബ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ മോഹൻലാൽ. ഏഷ്യാനെറ്റിന്റെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ ആദ്യ വാരം ദൃശ്യം രണ്ടാം ഭാഗത്തിന്റെ സെറ്റിൽ ഭാഗമാവും. 2013 ൽ പുറത്തിറങ്ങിയ ഇന്ഡസ്‌ട്രി ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.