മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് രഞ്ജിത്ത്- മോഹൻലാൽ എന്നിവരുടേത്. രാവണപ്രഭു, ലോഹം, സ്പിരിറ്റ്, തുടങ്ങിയ ഒട്ടനവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ലോഹം’ , ചിത്രം ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ വാരിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ കൂട്ടുകെട്ട് വലിയ ഒരു തിരിച്ചു വരവ് നടത്തിയത്, പ്രേക്ഷക പ്രശംസ നേടുകയും, ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ വാരുകയും ഒട്ടനവധി അവാർഡുകൾ ഇവരെ തേടിയെത്തി. വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുകയാണ്, ലണ്ടനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രം പൂർണമായും ലണ്ടനിലാണ് ചിത്രീകരിക്കുക എന്നും സൂചനയുണ്ട്. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം അതിവേഗത്തിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്റെ ടൈറ്റിലിന് വേണ്ടിയായിരുന്നു ആരാധകർ ഇത്ര നാൾ കാത്തിരുന്നത്
എന്നാൽ കാത്തിരിപ്പിന് വിരാമം എന്ന പോലെ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡ്രാമാ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വ്യത്യസ്ത നിറഞ്ഞ ടൈറ്റിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയുമാണ്. പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രം ഭൂരിഭാഗവും വിദേശത്ത് തന്നെയാണ് ചിത്രീകരിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള ആദ്യ രഞ്ജിത്ത് ചിത്രം കൂടിയവും ‘ഡ്രാമാ’. പോസ്റ്ററിലെ നിഗൂഡതയിലൂടെ ചിത്രത്തിന്റെ കഥാന്തരീക്ഷം ഡാർക്ക് മൂടായിരിക്കും എന്ന് സംവിധായകൻ സൂചന നൽകുന്നുണ്ട്. എം.കെ നാസറും മഹാ സുബൈർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.