മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടതാണ് രഞ്ജിത്- മോഹൻലാൽ എന്നിവരുടേത്, ലോഹം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമാ’. യൂ. ക്കെ യിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ‘ഡ്രാമാ’ ടീസർ നാളെ രാവിലെ 10 മണിക്കാണ് പുറത്തിറങ്ങുക. മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെയായിരിക്കും പുറത്തുവിടുക. സാധാരണ രഞ്ജിത്ത് ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ‘ഡ്രാമാ’. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഹാസ്യ രംഗങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും.
കുടുംബ പഞ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു സാധാരണകാരനായാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക. ആക്ഷൻ രംഗങ്ങളോ , ഹീറോയിസമോ ഒന്നും തന്നയില്ലാത്ത ഒരു മുഴുനീള കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ‘ഡ്രാമാ’ സിനിമയുടെ ടീസർ സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ മലയാളത്തിൽ ചർച്ച ചെയ്യാത്ത ഒരു വിഷയമായിട്ടാണ് ഈ പ്രാവശ്യം രഞ്ജിത്ത് വരുന്നത്. ‘ബിലാത്തികഥ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ ടൈറ്റിൽ പിന്നീടാണ് ‘ഡ്രാമാ’ എന്ന ടൈറ്റിൽ സ്വീകരിച്ചത്.
ആശ ശരത്ത്, സിദ്ദിഖ്, സുബി സുരേഷ്, മൈതലി, ബൈജു, ടിനി ടോം, നിരഞ്ജ്, ശാലിൻ സോയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്. ലില്ലിപാഡ് മോഷൻ പിക്ചേർസിന്റെയും വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെയും ബാനറിൽ എം. കെ നാസറും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ മാസം വമ്പൻ റീലീസോട് കൂടി പ്രദർശനത്തിനെത്തും.
അടുത്ത മാസം റീലീസിനായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് നീരാളി, എന്നാൽ വലിയ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിക്ക് ശേഷവും എല്ലാ മാസവും ഇനി മോഹൻലാൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആഗസ്റ്റിൽ കായംകുളം കൊച്ചുണ്ണിയും സെപ്റ്റംബറിൽ ‘ഡ്രാമാ’ യും ഒക്ടോബറിൽ ഒടിയനുമാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.