ഇന്ത്യന് സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയായാണ് ദി മഹാഭാരതം അഥവാ രണ്ടാമൂഴം ഒരുങ്ങുന്നത്. പ്രശസ്ഥ എഴുത്തുകാരന് എംടി വാസുദേവന് നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകന് ആയിരുന്ന വിഎ ശ്രീകുമാര് മേനോനാണ്.
1000 കോടിയില് അധികമാണ് രണ്ടാമൂഴത്തിന്റെ ബഡ്ജറ്റ് കണക്കാക്കപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള് ഒരുങ്ങുന്ന ചിത്രത്തിന് മലയാളത്തില് രണ്ടാമൂഴം എന്നും മറ്റ് ഭാഷകളില് ദി മഹാഭാരതം എന്നുമാണ് പേര്.
മലയാളത്തിന്റെ സൂപ്പര് താരം മോഹന്ലാല് നായകനായി എത്തുന്ന രണ്ടാമൂഴത്തില് ഇന്ത്യന് സിനിമയിലെ പല സൂപ്പര് താരങ്ങളും അഭിനയിക്കുന്നുണ്ട്.
5 മണിക്കൂറില് അധികമാണ് ചിത്രത്തിന്റെ ദൈര്ഘ്യമായി കണക്കാക്കുന്നത്. 2 ഭാഗങ്ങളിലായി ചിത്രം റിലീസ് ചെയ്യുക.
രണ്ടാമൂഴം നോവലില് നിന്ന് മാറ്റങ്ങളോ കൂട്ടി ചേര്ക്കലോ സിനിമയില് ഉണ്ടാകില്ല എന്നാണ് എഴുത്തുകാരനായ എംടി വാസുദേവന് നായര് പറയുന്നത്.
മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നില് ഉയര്ത്തുന്ന ഒരു ചിത്രമായി ഇത് മാറും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരുടെ പ്രതീക്ഷകള്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.