പ്രശസ്ത സംവിധായകൻ വിനയൻ ഇപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുന്ന തിരക്കിലാണ്. സിജു വിൽസൻ നായകനായി എത്തുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്. ഈ ചിത്രം പൂർത്തിയാക്കിയാൽ ഒരു മോഹൻലാൽ ചിത്രം ചെയ്യാൻ ആണ് വിനയന്റെ പ്ലാൻ. മോഹൻലാലുമായി ഒരു ചിത്രം ഉണ്ടാകും എന്ന് രണ്ടു വർഷം മുൻപ് തന്നെ വിനയൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വിനയന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഒരു ആരാധകൻ, ആ പ്രോജെക്ടിനെ കുറിച്ചു ചോദിച്ചപ്പോൾ, അത് ഉടനെ തന്നെയുണ്ടാകും എന്ന മറുപടിയാണ് വിനയൻ നൽകിയത്. അതും ഒരു ബിഗ് ബഡ്ജറ്റ് പിരീഡ് ചിത്രം ആണെന്നാണ് സൂചന. അതിനിടയിൽ, രാവണൻ ആയാണ് വിനയൻ ചിത്രത്തിൽ മോഹൻലാൽ എത്തുക എന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുക്കുന്ന തിരക്കിൽ ആണ് മോഹൻലാൽ. ഈ വർഷം ജൂലൈ മാസത്തോടെ ബറോസ് ഷൂട്ടിങ് പൂർത്തിയാക്കി, ശേഷം ജീത്തു ജോസഫ് ചിത്രം റാമിന്റെ ബാക്കി ചിത്രീകരണം പൂർത്തിയാക്കാൻ ആണ് മോഹൻലാലിന്റെ പ്ലാൻ. അതിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സ്പോർട്സ് ചിത്രത്തിൽ ആണ് മോഹൻലാൽ അഭിനയിക്കുക. ഈ ചിത്രത്തിനായി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്, പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ഈ വർഷം റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യ റീലീസ് ആയ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, വമ്പൻ ആഗോള വിജയമാണ് നേടിയത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.