മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് മോഹൻലാൽ-പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്നു. അഞ്ച് ഭാഷകളിൽ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്.
നിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്നെയാണ് ഈ വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. 2018ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഒരു മാസ്സ് ചിത്രം ആയിരിക്കും ഇതെന്ന് നിർമ്മാതാവ് അവകാശപ്പെടുന്നു.
2016ൽ ഇറങ്ങിയ ഒപ്പം ആയിരുന്നു മോഹൻലാലും പ്രിയദർശനും ഒന്നിച്ച അവസാന ചിത്രം. 50 കോടി ക്ലബ്ബിൽ ഇടം നേടിയ ഒപ്പത്തിന് ശേഷം ഈ ടീമിൽ നിന്നും പുതിയ ചിത്രം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആണ് മോഹൻലാലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന പുതിയ ചിത്രം. ഒടിയന്റെ ഷൂട്ടിങ് കഴിഞ്ഞാൽ മോഹൻലാൽ അജോയ് വർമ്മയുടെ ചിത്രത്തിലാണ് ജോയിൻ ചെയ്യുക. അത് കഴിഞ്ഞാകും പ്രിയദർശൻ ചിത്രം ഒരുങ്ങുക.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.