മലയാളത്തിന്റെ ഇതിഹാസ രചയിതാവായ എം ടി വാസുദേവൻ നായരുടെ പത്തു ചെറുകഥകൾ ചേർന്ന് ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി ഒരുങ്ങുകയാണ്. അതിൽ തന്നെ നാലെണ്ണത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ എന്നിവർ ഒരുക്കുന്ന ചിത്രങ്ങൾ പൂർത്തിയായപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബിജു മേനോൻ ചിത്രവും പാലക്കാടു ആരംഭിച്ചു കഴിഞ്ഞു. ശിലാലിഖിതം എന്ന കഥയാണ് പ്രിയദർശൻ- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി പ്രിയദർശൻ ഒരുക്കുന്നുണ്ട്. അതിൽ മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തുന്നത്. എം ടിയുടെ ക്ലാസിക് രചനയായ ഓളവും തീരവും ആണ് പ്രിയദർശൻ – മോഹൻലാൽ ടീമിൽ നിന്ന് എത്തുക എന്ന് ക്യാൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അമ്പതു വർഷം മുൻപ് ഈ കഥ പി എൻ മേനോൻ സിനിമ ആക്കിയിരുന്നു. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവി എന്നാണ് ഓളവും തീരവും അറിയപ്പെടുന്നത്.
മദ്രാസിലെ ഇൻഡോർ ഷൂട്ടിംഗ് ഫ്‌ളോറുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാള സിനിമയെ പുറം വാതില്‍ ചിത്രീകരണത്തിലൂടെ മുന്നോട്ടു കൊണ്ട് വന്നത് പി.എന്‍. മേനോന്‍ ആയിരുന്നു. ഓളവും തീരവും എന്ന സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിൽ ഇപ്പോൾ ആ ചിത്രം പുനരവതരിപ്പിക്കുകയാണ് പ്രിയദർശൻ. ഓളവും തീരത്തിലെ നായകനായ ബാപ്പുട്ടിയെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ നബീസ എന്ന കഥാപാത്രമായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. മധുവും ഉഷാനന്ദിനിയുമാണ് പി എൻ മേനോൻ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചാരുചിത്ര പ്രൊഡക്ഷന്റെ ബാനറില്‍ പി.എ. ബക്കറാണ് അന്ന് ഓളവും തീരവും നിര്‍മ്മിച്ചത് എങ്കിൽ ഈ പുതിയ ചിത്രം നിർമ്മിക്കുന്നത് ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.