മലയാളത്തിന്റെ വിഖ്യാത രചയിതാവ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഓളവും തീരവും എന്നാണ് ഈ ചിത്രത്തിന്റെ പേര്. അമ്പതു വർഷം മുൻപ് ഈ കഥ പ്രശസ്‍ത സംവിധായകൻ പി എൻ മേനോൻ സിനിമയാക്കിയിരുന്നു. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവി എന്നാണ് ഓളവും തീരവും അറിയപ്പെടുന്നത്. മദ്രാസിലെ ഇൻഡോർ ഷൂട്ടിംഗ് ഫ്‌ളോറുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാള സിനിമയെ പുറം വാതില്‍ ചിത്രീകരണത്തിലൂടെ മുന്നോട്ടു കൊണ്ട് വന്ന ചിത്രം കൂടിയാണ് ഓളവും തീരവും.
ആ സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിൽ ഇപ്പോൾ ആ ചിത്രം പുനരവതരിപ്പിക്കുകയാണ് പ്രിയദർശൻ. മധു, ഉഷ നന്ദിനി, ജോസ് പ്രകാശ്, നിലമ്പൂർ ബാലൻ എന്നിവരാണ് അന്ന് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അതിന്റെ ഈ പുനരവതരണത്തിൽ മോഹൻലാൽ, ദുർഗാ കൃഷ്ണ, ഹരീഷ് പേരാടി, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുക. എം ടി വാസുദേവൻ നായരുടെ പത്തു ചെറുകഥകൾ ചേർത്ത് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായാണ് ഈ ചിത്രം വരുന്നത്. ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ, പ്രിയദർശൻ, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, അശ്വതി നായർ തുടങ്ങി ഒമ്പതോളം സംവിധായകരാണ് ഈ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. അതിൽ തന്നെ പ്രിയദർശൻ രണ്ടു ചിത്രങ്ങളാണ് ഒരുക്കുന്നത്. മോഹൻലാൽ നായകനായ ഓളവും തീരവും കൂടാതെ, ബിജു മേനോൻ നായകനായ ശിലാലിഖിതം എന്ന കഥയാണ് പ്രിയദർശൻ ഒരുക്കിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.