മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശനും ചേർന്നൊരുക്കാൻ പോകുന്നത്. മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു, പ്രിയദർശൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ചു പോയ സംവിധായകൻ ഐ വി ശശിയുടെ മകനായ അനി ഐ വി ശശി ആണ് ഈ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി ജോലി ചെയ്തത്. നൂറു കോടി രൂപയോളം മുതൽ മുടക്കിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും എത്തുമെന്ന് മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് നടന്മാരും ഈ ചിത്രത്തിന്റെ ഭാഗമാകും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിളയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയും എത്തും. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണ് മരക്കാർ; അറബി കടലിന്റെ സിംഹം. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് എസ് തിരു ആണെന്നാണ് സൂചന. മോഹൻലാൽ നായകനാവുമ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങളായി ബോളിവുഡിൽ നിന്ന് സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും തെലുങ്കിൽ നിന്ന് നാഗാർജുനയും എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ വരുന്ന നവംബർ ഒന്ന് മുതൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രം മൂന്നു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്യുക. പോസ്റ്റ്- പ്രൊഡക്ഷനായി ഒരുപാട് സമയമെടുക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി അടുത്ത വർഷം അവസാനത്തോടെ മാത്രമേ പ്രഖ്യാപിക്കു. ചരിത്രവും ഫിക്ഷനും ചേർത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.