കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാലിൻറെ എംപുരാൻ; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളിതാ.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന എംപുരാൻ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ പൂർത്തിയായി. ഡൽഹിയിൽ ഒക്ടോബർ അഞ്ചിന് ആരംഭിച്ച ഈ ചിത്രം, ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ആറ് രാജ്യങ്ങളിലായി ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ആരംഭിക്കുക. ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ വിവരം സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. ഇതിൽ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന പൃഥ്വിരാജ് തന്റെ ഒരു സ്റ്റൈലിഷ് ചിത്രവും പങ്ക് വെച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ഈ സിനിമാ സീരിസ് രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യൻ ഭീമന്മാരായ ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണ് എംപുരാൻ. ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, ബൈജു സന്തോഷ്, സായി കുമാർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ്, സംഗീതമൊരുക്കുന്നത് ദീപക് ദേവ് എന്നിവരാണ്. സ്റ്റണ്ട് സിൽവയാണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാൻ. ലൂസിഫറിന് ശേഷം മോഹൻലാൽ തന്നെ നായകനായ ബ്രോ ഡാഡി എന്ന സൂപ്പർ ഹിറ്റ് ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നു
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.