ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഒരു ഫൺ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, മുരളി ഗോപി, കനിഹ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ ആരംഭിച്ചു. കേരളത്തിൽ ഷൂട്ട് ചെയ്യാൻ പരമാവധി ശ്രമിച്ചെങ്കിലും, കോവിഡ് സാഹചര്യത്തെ തുടർന്ന് കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിനു സർക്കാർ അനുമതി ഇല്ലാത്തതിനാൽ ഹൈദരാബാദിലേക്ക് ചിത്രീകരണം മാറ്റുകയായിരുന്നു. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിയ്ക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.
ഈ ചിത്രത്തിന്റെ പൂജയും ആദ്യ ഷോട്ടിന്റെ ചിത്രീകരണവും ആണ് ഇന്ന് നടന്നത്. മോഹൻലാൽ ഒരാഴ്ചക്കുള്ളിൽ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് അറിയുന്നത്. നാൽപതു ദിവസത്തോളം ഷൂട്ടിംഗ് ഉള്ള ഈ ചിത്രത്തിൽ 25 ദിവസമാണ് മോഹൻലാൽ അഭിനയിക്കുക. ഇതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ പോകുന്ന ട്വൽത് മാൻ കൂടി പൂർത്തിയാക്കുന്ന മോഹൻലാൽ സെപ്റ്റംബർ മാസം അവസാനത്തോടെ തന്റെ സംവിധാന സംരംഭമായ ബറോസ് പുനരാരംഭിക്കും. ആ ചിത്രത്തിലും മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്നുണ്ട്. അതിനു ശേഷം റാം എന്ന ജീത്തു ജോസഫ് ചിത്രവും മോഹൻലാൽ പൂർത്തിയാക്കും. ബ്രോ ഡാഡി കൂടാതെ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.