മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് അനൂപ് മേനോൻ. നായകനായും, സഹനടനായും ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ താരം മലയാള സിനിമയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കൊക്ക്ടെയിൽ, ബ്യുട്ടിഫുൾ, ട്രാഫിക്, ട്രിവാൻഡ്രം ലോഡ്ജ്, 1983, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. എഴുത്തുക്കാരനായും, ഗാനരചയിതാവായും മലയാള സിനിമയിൽ തിളങ്ങിയ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പ്രൈവറ്റ് സ്ക്രീനിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രം കാണുവാൻ ഇടയായ മോഹൻലാൽ സിനിമയെ കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമ അണിയിച്ചൊരുക്കിയ അനൂപ് മേനോനെ പുകഴ്ത്തിയാണ് മോഹൻലാൽ കുറിപ്പ് എഴുതിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം:
ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകൾ.
അനൂപ് മേനോനും- മോഹൻലാലും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. വെളിപാടിന്റെ പുസ്തകം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബിഗ് ബ്രദർ, കനൽ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെയൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുവാൻ അനൂപ് മേനോന് സാധിച്ചു. അനൂപ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി അനൂപ് മേനോൻ വേഷമിടുന്നുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.