ഹിറ്റ് മേക്കർ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നോയിഡയിൽ പുരോഗമിക്കുകയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും നടിപ്പിൻ നായകൻ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. മോഹൻലാൽ- സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ആര്യ , ബോമൻ ഇറാനി , സായ്‌യേഷ തുടങ്ങി ഒരു വലിയ താര നിര തന്നെയാണ് അണിനിരക്കുന്നത്. ഈ ചിത്രത്തിലെ മോഹൻലാലിന്റേയും സൂര്യയുടെയും ലുക്ക് നേരത്തെ തന്നെ പുറത്തു വന്നിരുന്നു എങ്കിലും ഇവർ ചെയ്യുന്ന കഥാപാത്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് മോഹൻലാൽ ഒരു രാഷ്ട്രീയ നേതാവ് ആയിട്ടും സൂര്യ അദ്ദേഹത്തിന്റെ ബോഡി ഗാർഡ് ആയ ഒരു എൻ എസ് ജി കമാൻഡോ ആയുമാണ് പ്രത്യക്ഷപ്പെടുക എന്നാണ്.
ഒഫീഷ്യൽ ആയി ഉള്ളതല്ല ഈ വിവരങ്ങൾ എങ്കിലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സൂര്യയുടെയും മോഹൻലാലിന്റേയും സ്റ്റില്ലുകൾ വഴിയാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്. ഒരു കമാൻഡോ ലുക്കിൽ ആണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ ഒരു രാഷ്ട്രീയ നേതാവിനെ പോലെ വേഷം ധരിച്ച മോഹൻലാലിന്റെ ചിത്രം കൂടി പുറത്തു വന്നതോടെ ഇവരുടെ റോളുകളെ പറ്റിയുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ ആയിരുന്നു. സാൾട് ആൻഡ് പെപ്പെർ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാള ചിത്രമായ ലുസിഫെറിലും രാഷ്ട്രീയ നേതാവായാണ് അഭിനയിക്കുന്നത്. കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ വില്ലൻ ആയാണ് അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.