മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രം ആണ് സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആട് തോമ. സ്ഫടികം റിലീസ് ചെയ്തു ഇപ്പോൾ ഇരുപത്തിയഞ്ചു വർഷത്തോളം ആയെങ്കിലും ഇന്നും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സിനിമാ കഥാപാത്രം ആണ് ആട് തോമ. കോളേജുകളിൽ എല്ലാം ഇന്നും തോമാച്ചായന്റെ വേഷവും ചെകുത്താൻ ലോറിയും റൈബാൻ ഗ്ലാസും എല്ലാം തരംഗമാണ്. ആട് തോമയുടെ മുണ്ടു പറിച്ചടിയുടെ ആരാധകരല്ലാത്ത മലയാളി യുവാക്കൾ കുറവാണു എന്ന് തന്നെ പറയാം. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രവും ഇതിലെ ആട് തോമ എന്ന ലോറി ഡ്രൈവർ ആയ കഥാപാത്രവും മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്തു.
ഇപ്പോഴിതാ സ്ഫടികത്തിനു ശേഷം മോഹൻലാൽ വീണ്ടും ഭദ്രൻ ചിത്രത്തിൽ ലോറി ഡ്രൈവർ ആയി എത്തുന്നു എന്നാണ് വാർത്തകൾ പറയുന്നത്. അടുത്തിടെ സംവിധായകൻ ഭദ്രൻ നൽകിയ ഒരു ചാനൽ അഭിമുഖത്തിൽ ആണ് അദ്ദേഹം ഈ വരാൻ പോകുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള സൂചന നൽകിയത്. തന്റെ അടുത്ത മോഹൻലാൽ ചിത്രത്തിൽ അദ്ദേഹം ഒരു ലോറി ഡ്രൈവർ ആയാണ് അഭിനയിക്കുന്നത് എന്നും, ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്ന, ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരു പ്രത്യേക തരം കഥാപാത്രം ആണ് അതെന്നും ഭദ്രൻ വിശദീകരിക്കുന്നു. അൻപത്തിയേഴു വയസുള്ള ഒരു കഥാപാത്രം ആണ് അതെന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു കഥയും കഥാപാത്രവുമാണ് ആ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്നും ഭദ്രൻ പറയുന്നു.
യന്ത്രം എന്ന പേരിൽ ഒരു ചിത്രം മോഹൻലാൽ- ഭദ്രൻ ടീം ചെയ്യാൻ പോകുന്നു എന്ന് വാർത്തകൾ വന്നിരുന്നു. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ജൂതൻ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുള്ള ഭദ്രൻ, ആ ചിത്രം തീർത്തതിന് ശേഷം ആയിരിക്കും മോഹൻലാൽ ചിത്രം ആരംഭിക്കുക. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ ആന്റണി ആദം, ഉടയോൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഭദ്രൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ളത്. എം പദ്മകുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ശിക്കാർ, ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലി മുരുകൻ എന്നിവയിലും ലോറി ഡ്രൈവർ ആയി മോഹൻലാൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.