മലയാള സിനിമയുടെ മഹാനടനും ഹാസ്യ സാമ്രാട്ടുമായ ജഗതി ശ്രീകുമാർ ഒരപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒട്ടേറെ വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത സിബിഐ 5 ദി ബ്രെയിൻ എന്ന കെ മധു- എസ് എൻ സ്വാമി ചിത്രത്തിൽ ഒരു സീനിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ല എങ്കിലും, ആ ഒരു സീനിൽ തന്റെ ഭാവ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ ജഗതി ശ്രീകുമാറിന് സാധിച്ചു. മമ്മൂട്ടി നായകനായ സിബിഐ സീരിസിന്റെ ആദ്യ നാലു ഭാഗങ്ങളിലും വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ അഞ്ചാം ഭാഗത്തിലും അവർ ജഗതിയെ കൊണ്ട് വന്നത്. ഇപ്പോഴിതാ ജഗതിയുടെ മകൻ രാജ്കുമാർ അച്ഛന്റെ സിനിമാ ബന്ധങ്ങളെ കുറിച്ച് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയിൽ സജീവമായിരുന്ന കാലത്ത് ജഗതിക്ക് ഏതു നടനുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ ആത്മബന്ധമെന്നായിരുന്നു ചോദ്യം. ലാൽ അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കുമെന്നും പപ്പയുടെ കാര്യങ്ങൾ അന്വേഷിക്കുമെന്നും രാജ് കുമാർ പറയുന്നു. കുറച്ചു നാൾ മുൻപ് വരെയും അദ്ദേഹം വിളിച്ചിരുന്നുവെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു. സിനിമയിൽ എല്ലാവരെയും ഒരുപോലെ കാണുകയും, ഒരുപോലെ പെരുമാറുകയും ചെയ്യുന്നയാളായിരുന്നു തന്റെ പപ്പ എന്ന് പറഞ്ഞ രാജ്കുമാർ, പറയാനുള്ള കാര്യങ്ങൾ ആരുടേയും മുഖം നോക്കാതെ, വകവയ്ക്കാതെ പറയുന്ന ആളായിരുന്നു പപ്പ എന്നും വിശദീകരിച്ചു. നടി സുബി സുരേഷാണ് ജഗതിക്കും മകനുമൊപ്പമുള്ള അഭിമുഖം നടത്തിയത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.