ക്ലീൻ ഷേവിൽ ചെറുപ്പക്കാരന്‍റെ രൂപ ഭംഗിയുമായി മോഹൻലാൽ. ആദ്യ കാഴ്ചയിലെ അമ്പരപ്പ് മാറിയില്ല. ഒന്ന് കൂടെ നോക്കി.. അതെ മോഹൻലാൽ തന്നെ. തന്‍റെ പുതിയ ചിത്രം ഒടിയന് വേണ്ടി ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ ഇത്തവണ എത്തിയത്. തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഒടിയൻ ലുക്ക് അടങ്ങിയ മോഷൻ പോസ്റ്റർ ആരാധകർക്ക് മുൻപിൽ മോഹൻലാൽ പുറത്ത് വിട്ടത്. വമ്പൻ സ്വീകരണമാണ് ആരാധകരും സിനിമ ലോകവും മോഹൻലാലിന്‍ പുതിയ ലുക്കിന് നൽകിയിരിക്കുന്നത്. നവ മാധ്യമങ്ങളിൽ ട്രെന്‍റിങ്ങില്‍ ആണിപ്പോൾ ഈ മോഷൻ പോസ്റ്റർ.
കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിലൂടെ മോഹൻലാൽ ഇന്ന് ഒടിയൻ ലുക്ക് പുറത്തുവിടും എന്ന് അറിയിച്ചത് മുതൽ ആരാധകർ ആവേശത്തിൽ ആയിരുന്നു. ഒടിയന്‍ ലുക്കിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം. ഒരിക്കലും പ്രതീക്ഷിക്കാത്ത ലുക്ക് തന്നെയാണ് ഒടിയൻ സമ്മാനിച്ചത്. വർഷങ്ങൾക്ക് ശേഷം ക്ലീൻ ഷെയിവിൽ മോഹൻലാൽ എത്തുന്നു എന്നതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.
പ്രശസ്ത പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോനാണ് ഒടിയന്‍ സംവിധായകൻ. എംടി വാസുദേവൻ നായരുടെ ലോക പ്രശസ്തമായ ‘രണ്ടാമൂഴ’ത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നതും വിഎ ശ്രീകുമാർ മേനോൻ തന്നെയാണ്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന രണ്ടാമൂഴത്തിൽ ഇന്ത്യൻ സിനിമയിലെ പല ഭാഷകളില്‍ നിന്നുമായി സൂപ്പർ താരങ്ങളും ഒന്നിക്കുന്നുണ്ട്. ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്‍, തെലുങ്കില്‍ നിന്നും നാഗാര്‍ജുന, അനുഷ്ക ഷെട്ടി, തമിഴില്‍ നിന്നും വിക്രം, പ്രഭു തുടങ്ങിയ താരങ്ങള്‍ രണ്ടാമൂഴത്തിന്‍റെ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴം (ദി മഹാഭാരത) 2 വർഷത്തിനിടയിൽ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. അതിനു മുന്നേ അതെ ടീമിൽ നിന്നും ഒടിയൻ ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-പീറ്റർ ഹെയിൻ ടീം ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഒടിയൻ. പുലിമുരുകനെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി പീറ്റർ ഹെയിൻ ഒരുക്കുന്നത് എന്നാണ് അണിയറ വിശേഷങ്ങള്‍. മലയാളത്തില്‍ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ആകും മോഹന്‍ലാല്‍ ഒടിയനില്‍ ചെയ്യുക എന്നാണ് വാര്‍ത്തകള്‍.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നായാണ് ഒടിയൻ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഏകദേശം 30 കോടി രൂപയാണ് ബഡ്ജറ്റ് ആണ് പ്രതീക്ഷിക്കുന്നത്.
ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കുന്നത്. പുലിമുരുകന്‍ ഒരുക്കിയ ഷാജി കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. എം ജയചന്ദ്രന്‍റെയാണ് സംഗീതം. എം ജയചന്ദ്രന്‍ മനോഹര ഗാനങ്ങളാണ് ഒടിയന് വേണ്ടി ഒരുക്കിയത് എന്ന്‍ മോഹന്‍ലാല്‍ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ലാല്‍ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ചിത്രീകരണ തിരക്കുകളില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍. 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ വെളിപാടിന്‍റെ പുസ്തകത്തില്‍ എത്തുന്നത്. ലാല്‍ ജോസ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ ഒടിയനില്‍ ജോയിന്‍ ചെയ്യും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.