മോഹന്ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന് ഷൂട്ടിങ്ങ് ആരംഭിച്ചു. 30 കോടിയോളം ബഡ്ജറ്റ് ഉള്ള ചിത്രത്തില് മോഹന്ലാല് വ്യത്യസ്ഥ ഗെറ്റപ്പുകളില് ആണ് എത്തുക. ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന്റെ 20 വയസ്സ് മുതല് 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ അഞ്ചില് അധികം ഗെറ്റപ്പുകള് ഈ സിനിമയില് മോഹന്ലാലിന് ഉണ്ടെന്ന് പറയപ്പെടുന്നു.
ചിത്രത്തിലെ മോഹന്ലാലിന്റെ ആദ്യ ഗെറ്റപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റാറായി തന്നെ അണിയറ പ്രവര്ത്തകര് ഇറക്കിയിരുന്നു. തടി കുറച്ചു ക്ലീന് ഷേവ് ചെയ്ത മോഹന്ലാലിന്റെ ആ ലുക്ക് ഏറെ ശ്രദ്ധയും നേടിയതാണ്.
ഇപ്പോള് ഒടിയനിലെ മോഹന്ലാലിന്റെ മറ്റൊരു ഗെറ്റപ്പ് പുറത്തു വന്നിരിക്കുകയാണ്. ഡെല്ഹി ടൈംസ് ആണ് ഒടിയന്റെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. മുടി നീട്ടി വളര്ത്തി കാവി വേഷത്തിലാണ് മോഹന്ലാല് ഈ ചിത്രങ്ങളില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സന്യാസിയുടേത് എന്ന് തോന്നിക്കുന്ന ഈ വേഷപകര്ച്ച ഏറെ മികച്ചത് തന്നെയാണ്. ഇതുവരെ കാണാത്ത രീതിയിലുള്ള മോഹന്ലാലിന്റെ രണ്ടു ലുക്കുകളും ഒടിയന്റെ പ്രതീക്ഷകള് കൂട്ടുന്നുണ്ട്.
പരസ്യ സംവിധായകനായ വിഎ ശ്രീകുമാര് മേനോനാണ് ഒടിയന് സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം പീറ്റര് ഹെയിന് ആക്ഷന് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയന്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.