2018 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.
ആരാധകര്‍ കാണാന്‍ കാത്തിരുന്ന മാണിക്യന്‍റെ പുതിയ ലുക്ക് മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍റെ പഴയ കാലത്തിനു വേണ്ടി തടി കുറച്ച് മീശ വടിച്ചാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.
പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി തടി കുറയ്ക്കും എന്ന്‍ പറഞ്ഞ മോഹന്‍ലാല്‍ ആ വാക്ക് പാലിച്ചു എന്നു തന്നെ പറയാം. 15 കിലോയില്‍ അധികമാണ് കഠിനമായ പരിശീലനത്തിലൂടെ മോഹന്‍ലാല്‍ കുറച്ചെടുത്തത്.
ഒടിയന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് കാണാനായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. സൂപ്പര്‍ താരത്തിന്‍റെ ഈ പുതിയ ലുക്കിന് വമ്പന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒടിയന്‍റെ അടുത്ത ഘട്ട ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.