പ്രഖ്യാപനം മുതൽ മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമായ ഓടിയൻ 40 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. വാരണാസിയിൽ തുടങ്ങി പാലക്കാട് അവസാനിച്ച 125 ഓളം ദിവസം നീണ്ട വമ്പൻ ഷൂട്ടിംഗ് ആണ് ചിത്രത്തിനായി ഒരുക്കിയത്. മോഹൻലാൽ തന്റെ കരിയറിൽ ഇന്നേവരെ കാണാത്ത ഗെറ്റപ്പിൽ ചിത്രത്തിൽ ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തിയപ്പോൾ തമിഴ് ഹിന്ദി താരങ്ങൾ വരെ ചിത്രത്തിലഭിനയിക്കാൻ എത്തി. തമിഴ്താരം പ്രകാശ് രാജ്, ബോളിവുഡ് താരം മനോജ് ജോഷി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കിയിരുന്നു, ചിത്രം മറ്റ് വർക്കുകളിലേക്ക് ഇതിനോടകം കടന്നു. ഇങ്ങനെയിരിക്കെയാണ് ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ചിത്രം ആദിയുടെ വിജയാഘോഷത്തിൽ ആയിരിക്കും ചിത്രത്തിൻറെ റിലീസിന് പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ പൂജയും ഒടിയന്റെ പൂജയും ഒരേ ദിവസമായിരുന്നു നടന്നത്. ഇരു ചിത്രങ്ങളും ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ആദി ബോക്സോഫീസിൽ വൻ തരംഗം സൃഷ്ടിച്ച മുന്നേറിയിരുന്നു. ഒടിയന്റെ റിലീസ് തീയതി പലകോണിൽ നിന്നും വരുന്നുണ്ടെങ്കിലും അതിനെല്ലാം വിരാമമിട്ടുകൊണ്ടായിരിക്കും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. വമ്പൻ ബജറ്റ് ചിത്രം ആയതുകൊണ്ടുതന്നെ ഇതിനോടകം നൂറോളം തിയറ്ററുകൾ പ്രദർശന അനുവാദവുമായി എത്തിക്കഴിഞ്ഞു എന്നാണ് വരുന്ന വിവരം. എന്തുതന്നെയായാലും കേരളം ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ റിലീസായി മാറും ഒടിയൻ എന്ന് ഉറപ്പായി കഴിഞ്ഞു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.