മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് മോളിവുഡിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ പുരസ്‍കാര ജേതാവായ ഹരികൃഷ്ണനും ആണ്. ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇന്നലെ മുതൽ പാലക്കാടു ആരംഭിച്ചു. മോഹൻലാലിൻറെ മീശ വടിച്ചുള്ള പുതിയ ഗെറ്റപ്പിൽ ഉള്ള ഭാഗങ്ങൾ ആവും ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുക. ഈ ഷെഡ്യൂളിന് വേണ്ടി മോഹൻലാൽ അമ്പത്തഞ്ചു ദിവസം കൊണ്ട് ഇരുപതു കിലോയോളം കുറച്ചിരുന്നു. അങ്ങനെ ഒടിയൻ ആവാൻ വേണ്ടി മോഹൻലാൽ സ്വീകരിച്ച പുതിയ ലുക്ക് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാ വിഷയം ആയി മാറിയിരുന്നു.
ഇപ്പോഴിതാ ഒടിയൻ എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു മീഡിയ ഇന്റർവ്യൂവിൽ മനസ്സ് തുറന്നു കഴിഞ്ഞു. മലയാള സിനിമയിലെ ഫസ്റ്റ് സൂപ്പർ ഹീറോ ആയിരിക്കും ഒടിയൻ എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്. നമ്മൾ സൂപ്പർ ഹീറോകളെ ഇഷ്ടപ്പെടുന്നത് അവരുടെ വിസ്മയിപ്പിക്കുന്നതും പ്രത്യേകതകൾ നിറഞ്ഞതുമായ ആക്ഷൻ രംഗങ്ങൾ കണ്ടു ആണെന്നും അതുപോലെ ഒരുപാട് വ്യത്യസ്തതകളും വിസ്മയങ്ങളും നിറഞ്ഞ ഒരുപാട് ആക്ഷനും മറ്റു ഘടകങ്ങളും ഉള്ള ചിത്രം ആയിരിക്കും ഒടിയൻ എന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ദൈർഖ്യമേറിയ ക്ലൈമാക്സുകളിൽ ഒന്നാണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് . പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.