മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ഇപ്പോൾ കുടുംബവും ആയി ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ്. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മോഹൻലാൽ അവധി ആഘോഷിക്കാൻ പോയത്. തിരിച്ചു വന്നതിനു ശേഷം ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന മോഹൻലാൽ അടുത്ത മാസം ജീത്തു ജോസഫ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും അഭിനയിക്കും എന്നാണ് വിവരം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മോഹൻലാൽ. വിദേശത്തും സ്ഥിതി വ്യത്യസ്തമല്ല.
ഇപ്പോൾ ന്യൂസിലാൻണ്ടിൽ ഉള്ള മോഹൻലാൽ അവിടെയുള്ള തന്റെ ആരാധകർക്ക് ഒപ്പവും ഫോട്ടോ എടുക്കാൻ സമയം കണ്ടെത്തുന്നുണ്ട്. ലാലേട്ടനെ തങ്ങളുടെ മുന്നിൽ കിട്ടിയ മലയാളി ആരാധകരും ഏറെ സന്തോഷത്തിൽ ആണ്. അദ്ദേഹം ആരാധർക്കൊപ്പം ഫോട്ടോ എടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അതിലെ ഏറ്റവും രസകരമായ കാര്യം ഒരു ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യം ആണ്. ഫോട്ടോ എടുത്ത ശേഷം ലാലേട്ടനോട് ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് ലാലേട്ടന്റെ കവിളിൽ ഒരു ഉമ്മയും കൂടി കൊടുത്താണ് അവർ യാത്രയാക്കുന്നത്. മോഹൻലാൽ എന്ന നടനോട് ഓരോ മലയാളിക്കും ഉള്ള സ്നേഹം ആണ് ഒരിക്കൽ കൂടി വെളിപ്പെടുന്നത്.
മോഹൻലാൽ-സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദർ വരുന്ന ജനുവരിയിൽ ആണ് റീലീസ് ചെയ്യുക. അടുത്ത വർഷം പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹവും മോഹൻലാൽ ചിത്രമായി നമ്മുടെ മുന്നിൽ എത്തും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും അടുത്ത വർഷം ആരംഭിക്കും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.