ചിത്രീകരണം പോലും തുടങ്ങുന്നതിനു മുൻപേ തന്നെ ഇന്ന് മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഫാന്റസി ത്രില്ലെർ ഒടിയൻ. ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതം അടുത്ത വർഷം സംവിധാനം ചെയ്യാനൊരുങ്ങുന്നു വി എ ശ്രീകുമാർ മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത മാസം പാലക്കാടു ചിത്രീകരണമാരംഭിക്കുന്ന ഒടിയനു ഓരോ ദിവസം കഴിയും തോറും പ്രതീക്ഷയേറി വരികയാണ്. എന്നും മലയാളികൾക്ക് വിസ്മയിപ്പിക്കുന്ന ഭാവ വേഷ പകർച്ചകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ ഒരുക്കുന്ന മറ്റൊരു വിസ്മയത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രതീക്ഷകൾ വാനോളമെത്തിയിരിക്കുകയാണ്.ക്ലീൻ ഷേവ് ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഒടിയൻ മാണിക്യൻ എന്ന ജീവിച്ചിരിക്കുന്ന അവസാന ഒടിയനായി മോഹൻലാൽ എത്തുമ്പോൾ ഒട്ടനവധി അംഗീകാരങ്ങൾ മലയാള സിനിമയിലേക്ക് ഈ നടനിലൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിലെ കൗതുകകരമായ വസ്‌തുതയെന്തെന്നാൽ, മോഹൻലാൽ ക്ലീൻ ഷേവ് ലുക്കിൽ വന്നപ്പോഴൊക്കെ അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുള്ളത് ക്ലാസിക്കുകൾ ആയിരുന്നു. പഞ്ചാഗ്നി, വാനപ്രസ്ഥം, ഇരുവർ എന്നീ ചിത്രങ്ങൾ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
ഹരിഹരൻ സംവിധാനം ചെയ്ത, എം ടി വാസുദേവൻ നായർ തിരക്കഥയൊരുക്കിയ പഞ്ചാഗ്നി മലയാള സിനിമ ചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ മോഹൻലാൽ എത്തിയത് ക്ലീൻ ഷേവ് ലുക്കിലാണ്. പിന്നീട് നമ്മൾ ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാലിനെ കാണുന്നത് മാണി രത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് ചിത്രത്തിലാണ്. മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന വേഷമാണ് ഇരുവരിലെ ആനന്ദൻ. എം ജി ആറിന്റെ ജീവിത കഥയാണ് ഇരുവറിലൂടെ മാണി രത്‌നം പറഞ്ഞത്.
പിന്നീട് നമ്മൾ മോഹൻലാലിനെ ക്ലീൻ ഷേവ് ലുക്കിൽ കണ്ടത് ഷാജി എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന ചിത്രത്തിലാണ്. കഥകളിയാശാനായ കുഞ്ഞുകുട്ടൻ എന്ന കഥാപാത്രമായി എത്തിയ മോഹൻലാലിൻറെ വിസ്മയിപ്പിക്കുന്ന പെർഫോമൻസ് അദ്ദേഹത്തിന് നേടി കൊടുത്തത് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അത് പോലെ അന്തർദേശീയ തലത്തിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റ് വിരിച്ചുള്ള സ്വീകരണവുമായിരുന്നു.
ഒടിയനും വിസ്മയം തീർക്കുമെന്നത് തീർച്ചയാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഇന്നേ വരെയുള്ള ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. പീറ്റർ ഹെയ്‌നാണ് ഒടിയന്റെ സംഘട്ടന സംവിധാനം നിർവഹിക്കുക. അതുപോലെ തന്നെ എം ജയചന്ദ്രൻ സംഗീതവും ഒരുക്കുന്ന ഈ ചിത്രത്തിനെ താര നിരയുടെ ഭാഗമായി മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുമെത്തും.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.