കുഞ്ഞാലി മരയ്ക്കാർ എന്ന പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വമ്പന്‍ പ്രോജക്ട് കഴിഞ്ഞ ദിവസം അനൗൺസ് ചെയ്‌തിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാലും കുഞ്ഞാലി മരയ്ക്കാരുടെ വേഷത്തിലെത്തുകയാണ്. ഒപ്പം എന്ന സിനിമയ്കു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരായി എത്തുന്നത്. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാർ 2 എന്നാണ് സിനിമയുടെ പേര്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് സൂചന. ചിത്രത്തിനായുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും പത്ത് മാസത്തിനുള്ളിൽ ഇത് പൂർത്തിയാവുമെന്നും പ്രിയദർശൻ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കെ വി ആനന്ദ്, രവി കെ ചന്ദ്രന്‍, നീരവ് ഷാ അടക്കമുള്ളവരായിരിക്കും ചിത്രത്തിന്റെ ക്യാമറയെന്നാണ് സൂചന. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കും.
അതേസമയം, കുഞ്ഞാലി മരയ്ക്കാർ എന്ന പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വമ്പന്‍ പ്രോജക്ടും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാർ നാലാമനായി ആയിരിക്കും മമ്മൂട്ടി വേഷമിടുക. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍. അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി ടി പി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.