കഴിഞ്ഞ ദിവസമാണ് മോഹൻലാൽ- സൂര്യ ടീം ഒന്നിച്ച കാപ്പാൻ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ഇതിന്റെ ഓഡിയോ ലോഞ്ചിൽ മോഹൻലാൽ, സൂര്യ എന്നിവർക്കൊപ്പം സൂപ്പർ സ്റ്റാർ രജനികാന്തും മാസ്റ്റർ ഡയറക്ടർ ഷങ്കറും പ്രശസ്ത ഗാന രചയിതാവായ വൈരമുത്തുവും അതിഥികൾ ആയി പങ്കെടുത്തു. ആ ചടങ്ങിൽ വെച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടൻ ആണ് മോഹൻലാൽ എന്നാണ് രജനികാന്ത് പറയുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം കാപ്പാൻ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് പറഞ്ഞു.
മോഹൻലാലിനെ വേദിയിൽ വെച്ച് ആദരിച്ചതും രജനികാന്ത് ആയിരുന്നു. മോഹൻലാൽ അഭിനയിക്കുന്നത് ക്യാമറ മുന്നിൽ ഇല്ലാത്തതു പോലെ അത്ര സ്വാഭാവികമായി ആണെന്ന് സംവിധായകൻ കെ വി ആനന്ദും പറയുന്നു. സൂര്യയുടെ അനുജനും പ്രശസ്ത നടനുമായ കാർത്തി പറഞ്ഞത് തന്റെ ഓൾ ടൈം ഫേവറിറ്റ് ആക്ടർ ആണ് മോഹൻലാൽ എന്നും ചേട്ടൻ സൂര്യ മോഹൻലാലിനൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് താനാണെന്നുമാണ്. മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം തന്നതിൽ ഏവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ആര്യയും സംസാരിച്ചത്. ആര്യ തന്റെ മകൻ ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നും ആര്യയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു എങ്കിലും തിരക്ക് മൂലം പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.