കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ദൃശ്യം 2 . മലയാളത്തിന്റെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഒന്നാം ഭാഗം റിലീസ് ചെയ്തു ഏഴു വർഷത്തിന് ശേഷമാണു ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം അടുത്ത വർഷം വിഷുവിനു റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ. മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിൽ അഭിനയിച്ച മീന, എസ്തർ, അൻസിബ, സിദ്ദിഖ്, ആശ ശരത്, ആന്റണി പെരുമ്പാവൂർ എന്നിവരും ഈ രണ്ടാം ഭാഗത്തിലുണ്ട്. ദൃശ്യം 2 അടുത്ത വർഷം റിലീസ് ചെയ്യുന്നതോടെ ഒരപൂർവ നേട്ടമാണ് മോഹൻലാൽ- മീന ജോഡിയെ കാത്തിരിക്കുന്നത്. തുടർച്ചയായ നാല് പതിറ്റാണ്ടുകളിൽ നായികയും നായികയുമായി അഭിനയിച്ച താരങ്ങളെന്ന നേട്ടത്തിനാണ് ഇതിന്റെ റിലീസോടെ ഇരുവരും അർഹരാവുക. 1990 – 2000 കാലഘട്ടത്തിൽ വർണ്ണപകിട്ടു (1997), ഒളിമ്പ്യൻ അന്തോണി ആദം (1999) എന്നീ ചിത്രങ്ങളിൽ ആണ് ഇവർ നായികാ-നായകന്മാരായി എത്തിയത്.
2000 – 2010 കാലഘട്ടത്തിൽ മിസ്റ്റർ ബ്രഹ്മചാരി (2003), നാട്ടുരാജാവ് (2004), ഉദയനാണു താരം (2005), ചന്ദ്രോത്സവം (2005) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. 2010 – 2020 കാലഘട്ടത്തിൽ ഇരുവരും നായികയും നായകനുമായി പ്രത്യക്ഷപ്പെട്ടത് ദൃശ്യം (2013), മുന്തിരി വള്ളികൾ തളിർക്കുമ്പോൾ (2017) എന്നീ ചിത്രങ്ങളിലാണ്. അടുത്ത വർഷം ദൃശ്യം 2 എത്തുന്നതോടെ 2020 – 2030 പതിറ്റാണ്ടിലും ഇവരുടെ ഒരു ചിത്രമെത്തുമെന്നുറപ്പായി കഴിഞ്ഞു. ഇതുവരെ ഇവരുടെ എട്ടു ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ അതിൽ ആറും ബോക്സ് ഓഫീസിൽ വിജയം നേടിയെടുത്തു. ഒളിമ്പ്യൻ അന്തോണി ആദം, ചന്ദ്രോത്സവം എന്നിവയാണ് തീയേറ്റേറ്റിൽ വിജയം നേടാതെ പോയ ചിത്രങ്ങളെങ്കിലും മിനി സ്‌ക്രീനിൽ വലിയ പ്രേക്ഷക പിന്തുണ നേടിയ ചിത്രങ്ങളാണ് അവയും. ഏതായാലും ഇവരുടെ ഒൻപതാം റിലീസും വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദൃശ്യം എന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയത് പോലെ അതിന്റെ രണ്ടാം ഭാഗവും ഈ ഭാഗ്യ ജോഡിക്കു ചരിത്ര നേട്ടം സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.