മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഹൊറർ ചിത്രത്തിൽ നായകനാവുന്നു എന്ന് സൂചന. പൃഥ്വിരാജ് നായകനായ രണം, ഐശ്വര്യ ലക്ഷ്മി നായികയായ കുമാരി എന്നിവ സംവിധാനം ചെയ്ത നിർമ്മൽ സഹദേവ് ഒരുക്കുന്ന ഹൊറർ ചിത്രത്തിൽ മോഹൻലാൽ നായകനായേക്കാം എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇപ്പോൾ മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ പൃഥ്വിരാജ് സുകുമാരന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്യുകയാണ് നിർമ്മൽ സഹദേവ്. അതിനിടയിലാണ് ഒരു ഹൊറർ ചിത്രത്തിന്റെ കഥ നിർമ്മൽ മോഹൻലാലിനോട് പറഞ്ഞതെന്നാണ് സൂചന. നിർമ്മൽ പറഞ്ഞ കഥയിൽ ആകൃഷ്ടനായ മോഹൻലാൽ, അത് കൂടുതൽ ഡെവലപ് ചെയ്യാൻ പറഞ്ഞിരിക്കുകയാണെന്നും വാർത്തകളുണ്ട്.
മോഹൻലാൽ നായകനായ ഈ ഹൊറർ ചിത്രം കൂടാതെ, പൃഥ്വിരാജ് നായകനായ രണത്തിന്റെ രണ്ടാം ഭാഗവും നിർമ്മൽ സഹദേവ് പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. പൃഥ്വിരാജ്, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവ് 2018 ൽ ഒരുക്കിയ രണം അന്ന് തീയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും, മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.
2013 ൽ പുറത്തു വന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് മോഹൻലാൽ അവസാനമായി അഭിനയിച്ച ഹൊറർ ഫിലിം. അതിനു മുൻപ് അദ്ദേഹം ചെയ്ത ഹൊറർ ടച്ചുള്ള ചിത്രം 2001 ൽ പുറത്തു വന്ന ഹൊറർ- മിസ്റ്ററി ത്രില്ലറായ ദേവദൂതനാണ്. ആ ചിത്രം ഈ വർഷം റീ റിലീസ് ചെയ്തു വമ്പൻ വിജയം നേടിയിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.