മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ വമ്പൻ ചിത്രങ്ങളിലാണ് വേഷമിടുന്നത്. കന്നഡയിൽ അദ്ദേഹം ചെയ്തിട്ടുള്ളത് രണ്ട് അതിഥി വേഷങ്ങളാണ്. ഇപ്പോഴിതാ മൂന്നാമതും കന്നഡയിൽ സുപ്രധാനമായ ഒരു അതിഥി വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ എന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധ്രുവ സർജ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലൂടെയാകും മോഹൻലാൽ വീണ്ടും കന്നഡയിലേക്കു എത്തുക എന്നാണ് വാർത്തകൾ പറയുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സംവിധായകൻ പ്രേം മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ട്വിറ്ററിൽ പങ്ക് വെച്ച് കൊണ്ട് കുറിച്ച വാക്കുകളാണ് ഈ ഊഹാപോഹങ്ങൾക്ക് വഴി വെച്ചത്.
തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നും, ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണെങ്കിലും മോഹൻലാൽ സാർ ഏറെ എളിമയുള്ള വ്യക്തിയാണ് എന്നും പ്രേം കുമാർ കുറിച്ചു. താങ്കളുടെ പിന്തുണ ഞങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നു എന്നും പ്രേം ആ പോസ്റ്റിൽ കുറിച്ചു. അതിനൊപ്പം തന്നെ തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഈ മാസം 20ന് ഉണ്ടാകുമെന്ന് കൂടി അദ്ദേഹം കുറിച്ചതോടെയാണ് അതിൽ മോഹൻലാൽ അതിഥി താരമായെത്തുമെന്ന വാർത്തകൾ ജനിച്ചത്. നിലവിൽ ആ സിനിമയുമായോ മോഹൻലാലുമായോ ബന്ധപ്പെട്ട ആരിൽ നിന്നും ഇതിനൊരു ഒഫീഷ്യൽ സ്ഥിതീകരണം ലഭിച്ചിട്ടില്ല. ഇപ്പോൾ ബ്രിട്ടനിൽ ജീത്തു ജോസഫ് ഒരുക്കുന്ന റാം ചെയ്യുന്ന മോഹൻലാൽ അതിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന ചിത്രത്തിലാവും അഭിനയിക്കുക.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.