മലയാളത്തിന്റെ സൂപ്പര് സ്റ്റാര് മോഹന്ലാലിന്റെ ഒരു മാസ്സ് എന്ട്രിയാണ് സോഷ്യല് മീഡിയയില് ഇപ്പോള് വാര്ത്ത. കഴിഞ്ഞ ദിവസം മോഹന്ലാല് തെന്നിന്ത്യന് സ്റ്റണ്ട് യൂണിയന്റെ അന്പതാം വര്ഷ ആഘോഷത്തിന് എത്തിയ ചിത്രങ്ങള് വൈറല് ആയി കൊണ്ടിരിക്കുകയാണ്.
തമിഴ് സൂപ്പര് സ്റ്റാര് രജനികാന്ത്, വിജയ് സേതുപതി, വിക്രം, സൂര്യ, ധനുഷ്, കാര്ത്തി, ആര്യ തുടങ്ങിയ സൌത്ത് ഇന്ത്യന് താരങ്ങള് വേദിയില് ഇരിക്കുമ്പോഴാണ് മോഹന്ലാലിന്റെ മാസ്സ് എന്ട്രി. നിറഞ്ഞ കയ്യടിയോടെയാണ് താരങ്ങളും മറ്റ് ചലചിത്ര പ്രവര്ത്തകരും മോഹന്ലാലിനെ എതിരേറ്റത്.
ഓറഞ്ച് നിറത്തിലുള്ള കുര്ത്തയും കാവി മുണ്ടുമായിരുന്നു മോഹന്ലാലിന്റെ വേഷം. കാവി മുണ്ട് മടക്കിയുടുത്ത് മീശ പിരിച്ചു മോഹന്ലാലിന്റെ തനി നാടന് ലുക്ക് എല്ലാവരുടെയും പ്രശംസകളും ഏറ്റുവാങ്ങി.
ഷൂട്ടിങ്ങ് തിരക്കുകളില് നിന്നും മാറി മോഹന്ലാല് ഏതാനും ദിവസങ്ങളായി ഭൂട്ടാനില് ആയിരുന്നു. തിരിച്ചു വരവിലാണ് മോഹന്ലാല് ഈ ചടങ്ങിന് എത്തിയത്.
അടുത്ത ദിവസം മോഹന്ലാല് പുതിയ ചിത്രമായ ഒടിയന്റെ ലൊക്കേഷനിലേക്ക് പോകുമെന്നാണ് അറിയാന് കഴിയുന്നത്. ലാല് ജോസ് ചിത്രം വെളിപാടിന്റെ പുസ്തകമാണ് റിലീസിങ്ങിന് ഒരുങ്ങുന്ന മോഹന്ലാല് ചിത്രം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.