ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഛായാഗ്രാഹകനും മികച്ച സംവിധായകരിൽ ഒരാളുമാണ് സന്തോഷ് ശിവൻ. മണി രത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിനാണ് അദ്ദേഹം ഈ അടുത്തിടെ ക്യാമറ ചലിപ്പിച്ചത്. ഗംഭീര വിജയം നേടിയ മുന്നേറുന്ന ഈ ചിത്രം സന്തോഷ് ശിവനും ഒട്ടേറെ അഭിനന്ദനങ്ങൾ നേടി കൊടുക്കുന്നുണ്ട്. ഈ അവസരത്തിൽ അടുത്തിടെ നടന്ന ഒരു മാധ്യമ ഇന്റർവ്യൂവിൽ സന്തോഷ് ശിവൻ തന്റെ മനസ്സ് തുറന്നു. തന്റെ സിനിമാ ജീവിതത്തിൽ തനിക്കു ഏറ്റവും സംതൃപ്തി തന്നത് മോഹൻലാൽ- മണി രത്‌നം ചിത്രമായ ഇരുവർ ആണെന്ന് അദ്ദേഹം പറയുന്നു. എം ജി ആറിന്റെയും കരുണാനിധിയുടെയും ജീവിതം ആസ്‍പദമാക്കി മണി രത്‌നം സംവിധാനം ചെയ്ത ആ ചിത്രത്തിൽ മോഹൻലാൽ എംജിആർ ആയും പ്രകാശ് രാജ് കരുണാനിധി ആയുമാണ് അഭിനയിച്ചത്. അതിനു വേണ്ടി താൻ ഒരുക്കിയ ദൃശ്യങ്ങൾ ആണ് ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ തനിക്കു പൂർണ്ണ സംതൃപ്തി നൽകിയത് എന്ന് സന്തോഷ് ശിവൻ പറയുന്നു. അത്രമാത്രം സൗന്ദര്യാത്മകമായി ദൃശ്യങ്ങൾ ഒരുക്കാനുള്ള സ്കോപ്പ് ഇരുവരിൽ ഉണ്ടായി എന്ന് പറയുന്നു സന്തോഷ് ശിവൻ.
മണി രത്‌നത്തിന്റെ തന്നെ രജനികാന്ത് ചിത്രമായ ദളപതിയും തനിക്കു ഒട്ടേറെ പ്രശംസ നേടി തന്നിരുന്നു എന്ന് സന്തോഷ് ശിവൻ ഓർത്തെടുക്കുന്നു. മമ്മൂട്ടിയും ആ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സന്തോഷ് ശിവൻ മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. ഈ മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലെർ ആണത്. മഞ്ജു വാര്യരും കാളിദാസ് ജയറാമും ആണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണെന്നാണ് സൂചന. ഇതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം ഒരുക്കാനും സന്തോഷ് ശിവന് പ്ലാൻ ഉണ്ട്. ഏഴു വർഷം മുൻപ് റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഉറുമി ആണ് സന്തോഷ് ശിവൻ ഒടുവിൽ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.